തിരിച്ചറിയല്‍ കാര്‍ഡുകള്‍ക്ക് പുറമെ ദേശസ്നേഹ കാര്‍ഡുകൂടി വേണ്ടിവരും –ടി. പത്മനാഭന്‍

00:26 AM
19/12/2016
സമഗ്ര സംഭാവനക്കുള്ള ഐ.വി. ദാസ് പുരസ്കാരം മുഖ്യമന്ത്രി പിണറായി വിജയന്‍ ടി. പത്മനാഭന് നല്‍കുന്നു

കോഴിക്കോട്: ആധാര്‍ കാര്‍ഡും തിരിച്ചറിയല്‍ കാര്‍ഡും കൊണ്ടുനടക്കുന്നവര്‍ ഇനി ദേശസ്നേഹത്തിന്‍െറ മൂന്നാമതൊരു കാര്‍ഡുകൂടി കൂടെവെക്കേണ്ടിവരുന്ന അവസ്ഥയാണെന്ന് ചെറുകഥാകൃത്ത് ടി. പത്മനാഭന്‍ പറഞ്ഞു.
പയ്യടിമത്തേല്‍ നടന്ന ലൈബ്രറി കൗണ്‍സില്‍ ചടങ്ങില്‍ സമഗ്രസംഭാവനക്കുള്ള ഐ.വി. ദാസ് പുരസ്കാരം മുഖ്യമന്ത്രി പിണറായി വിജയനില്‍നിന്ന് സ്വീകരിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദേശസ്നേഹത്തിന്‍െറ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് ഏത് സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണെന്ന് അറിയിച്ചാല്‍ അത് വാങ്ങാന്‍ ശ്രമിക്കാം. വാര്‍ധക്യ വേളയില്‍ കാര്‍ഡ് സംഘടിപ്പിച്ച് ദേശസ്നേഹം തെളിയിക്കാനാവുമോ എന്നത് സംശയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Loading...
COMMENTS