ടി. പദ്​മനാഭനും എം.എ. യൂസഫലിക്കും ഓണററി ഡോക്ടറേറ്റ് സമ്മാനിച്ചു 

23:53 PM
13/12/2018
T padmanabhan and ma yusufali
എം.ജി സർവകലാശാലയിൽ നടന്ന ഒാണററി ഡോക്​ടറേറ്റ് ബിരുദദാന ചടങ്ങിൽ ടി. പദ്​മനാഭനും എം.എ. യൂസഫലിയും ഗവർണർ പി. സദാശിവത്തിനൊപ്പം

കോ​ട്ട​യം: ക​ഥാ​കൃ​ത്ത്​ ടി. ​പ​ദ്​​മ​നാ​ഭ​നെ​യും ലു​ലു ഗ്രൂ​പ്​ ചെ​യ​ർ​മാ​ൻ എം.​എ. യൂ​സ​ഫ​ലി​യെ​യും എം.​ജി സ​ർ​വ​ക​ലാ​ശാ​ല ഓ​ണ​റ​റി ഡോ​ക്ട​റേ​റ്റ് ന​ൽ​കി ആ​ദ​രി​ച്ചു. ചാ​ൻ​സ​ല​റാ​യ ഗ​വ​ർ​ണ​ർ ജ​സ്​​റ്റി​സ് പി. ​സ​ദാ​ശി​വം ഡോ​ക്ട​റേ​റ്റ്  സ​മ്മാ​നി​ച്ചു.

ടി. ​പ​ദ്​​മ​നാ​ഭ​ൻ അ​ക്ഷ​ര​ങ്ങ​ളി​ലൂ​ടെ സാ​ഹി​ത്യ​ത്തി​ലും എം.​എ. യൂ​സ​ഫ​ലി ന​വീ​നാ​ശ​യ​ങ്ങ​ളി​ലൂ​ടെ വ്യ​വ​സാ​യ​സം​രം​ഭ​ക​ത്വ​ത്തി​ലും പു​തു​സാ​മ്രാ​ജ്യം കെ​ട്ടി​പ്പെ​ടു​ത്ത​വ​രാ​ണെ​ന്ന് ഗ​വ​ർ​ണ​ർ പ​റ​ഞ്ഞു. ഇ​രു​വ​രും ന​ൽ​കി​യ സം​ഭാ​വ​ന​ക​ൾ ഭാ​വി​സ​മൂ​ഹ​ത്തെ സ​മ്പ​ന്ന​മാ​ക്കു​ന്ന​താ​ണ്. അ​നി​വാ​ര്യ​മെ​ന്ന് തോ​ന്നു​മ്പോ​ഴാ​ണ് പ​ദ്​​മ​നാ​ഭ​ൻ ക​ഥ​ക​ൾ എ​ഴു​തു​ന്ന​ത്. മ​നു​ഷ്യ​വി​കാ​ര​ങ്ങ​ളു​ടെ സൗ​ന്ദ​ര്യ​വും നി​ഗൂ​ഢ​ത​യും അ​ക്ഷ​ര​ങ്ങ​ളി​ലൂ​ടെ അ​ന​ശ്വ​ര​മാ​ക്കി. നൂ​റ്റി​അ​റു​പ​തോ​ളം ക​ഥ​ക​ൾ​കൊ​ണ്ട് സാ​ഹി​ത്യ​ത്തി​ൽ ചി​ര​പ്ര​തി​ഷ്ഠ നേ​ടാ​ൻ അ​ദ്ദേ​ഹ​ത്തി​നു​ ക​ഴി​ഞ്ഞെ​ന്നും സ​ദാ​ശി​വം പ​റ​ഞ്ഞു. 

34,000 പേ​ർ​ക്ക് ഉ​പ​ജീ​വ​ന​മേ​കു​ന്ന വ്യ​വ​സാ​യ സാ​മ്രാ​ജ്യം കെ​ട്ടി​പ്പ​ടു​ക്കാ​ൻ ക​ഴി​ഞ്ഞ യൂ​സ​ഫ​ലി കേ​ര​ള​ത്തി​​െൻറ വ്യ​വ​സാ​യ​വ​ത്ക​ര​ണ​ത്തി​ൽ നി​ർ​ണാ​യ​ക പ​ങ്കാ​ണ്​ വ​ഹി​ച്ച​ത്. വി​ദേ​ശ​നി​ക്ഷേ​പം രാ​ജ്യ​ത്തേ​ക്ക് ആ​ക​ർ​ഷി​ക്കാ​ൻ അ​ദ്ദേ​ഹ​ത്തി​നു ക​ഴി​ഞ്ഞു. ദേ​ശ​ങ്ങ​ൾ​ക്കും മ​ത​ങ്ങ​ൾ​ക്കും അ​തീ​ത​മാ​യി ജ​ന​ങ്ങ​ൾ​ക്കു​വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കാ​ൻ യൂ​സ​ഫ​ലി​ക്ക്​ ക​ഴി​ഞ്ഞെ​ന്നും ഗ​വ​ർ​ണ​ർ പ​റ​ഞ്ഞു.

ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി ഡോ. ​കെ.​ടി. ജ​ലീ​ൽ സം​സാ​രി​ച്ചു. വൈ​സ് ചാ​ൻ​സ​ല​ർ പ്ര​ഫ. സാ​ബു തോ​മ​സ് ബ​ഹു​മ​തി​പ​ത്രം വാ​യി​ച്ചു. ടി. ​പ​ദ്​​മ​നാ​ഭ​നും എം.​എ. യൂ​സ​ഫ​ലി​യും മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി. ര​ജി​സ്ട്രാ​ർ എം.​ആ​ർ. ഉ​ണ്ണി​യും പ​ങ്കെ​ടു​ത്തു.

Loading...
COMMENTS