വൈശാഖനും കെ.പി മോഹനനും വലിയ അവാർഡ് കച്ചവടക്കാർ: ടി. പത്മനാഭൻ

08:52 AM
28/12/2017
T-Padmanabhan

അ​വാ​ർ​ഡ് ഒ​പ്പി​ച്ചെ​ടു​ക്കു​ന്ന​വ​ർ​ക്കെ​തി​രെ പ​രി​ഹാ​സ​വു​മാ​യി കോ​ഴി​ക്കോ​ട് സ​ർ​ഗോ​ത്സ​വം ഉ​ദ്ഘാ​ട​ന​വേ​ദി​യി​ൽ ടി. ​പ​ത്മ​നാ​ഭ​ൻ. സ്കൂ​ൾ ക​ലോ​ത്സ​വ​ങ്ങ​ളി​ലെ മ​ത്സ​ര​ബു​ദ്ധി​യെ​യും അം​ഗീ​കാ​രം ത​ര​പ്പെ​ടു​ത്താ​നു​ള്ള ത്വ​ര​യെ​യും വി​മ​ർ​ശി​ക്കാ​നും അ​ധി​ക്ഷേ​പി​ക്കാ​നും സ​ത്യ​ത്തി​ൽ താ​ന​ട​ക്ക​മു​ള്ള കേ​ര​ള​ത്തി​ലെ സാ​ഹി​ത്യ​കാ​ര​ന്മാ​ർ​ക്കും ‘സോ​കോ​ൾ​ഡ്’ സാം​സ്കാ​രി​ക​നാ​യ​ക​ർ​ക്കും അ​ർ​ഹ​ത​യി​ല്ലെ​ന്നു പ​റ​ഞ്ഞാ​ണ് അ​ദ്ദേ​ഹം തു​ട​ങ്ങി​യ​ത്. താ​ൻ ചി​ല്ല​റ സാ​ഹി​ത്യ​മൊ​ക്കെ കു​റി​ച്ചി​ടു​ന്ന​യാ​ളാ​ണെ​ന്നും കൂ​ടു​ത​ൽ സ​മ​യ​വും അ​വാ​ർ​ഡു​ക​ൾ നേ​ടാ​നു​ള്ള നെ​ട്ടോ​ട്ട​ത്തി​ലാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പു​ര​സ്കാ​ര​സ​മി​തി​യു​ടെ ത​ല​പ്പ​ത്തി​രു​ന്ന് അ​വാ​ർ​ഡ് സ്വ​ന്ത​മാ​ക്കു​ന്ന​വ​​രെ​യും അ​ദ്ദേ​ഹം പരിഹസിച്ചു. 

സാ​ഹി​ത്യ അ​ക്കാ​ദ​മി​യു​ടെ വൈ​ശാ​ഖ​നും കെ.​പി. മോ​ഹ​ന​നു​മെ​ല്ലാം വ​ലി​യ ‘അ​വാ​ർ​ഡ് ക​ച്ച​വ​ട​ക്കാ​ർ’ ആ​ണെ​ന്ന് ഇ​രു​വ​രും വേ​ദി​യി​ലി​രി​ക്കെ അ​ദ്ദേ​ഹം പ​റ​ഞ്ഞു. താ​ൻ അ​വ​രെ വേ​ണ്ട​തു​പോ​ലെ സോ​പ്പി​ടാ​റു​ള്ള​തി​നാ​ൽ അ​വ​ർ ത​നി​ക്ക് അ​വാ​ർ​ഡ് ത​രാ​റു​ണ്ടെ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​​​​െൻറ പ​രി​ഹാ​സം.

‘‘ഒ​രു പു​ര​സ്കാ​ര​ത്തി​​​​െൻറ യോ​ഗ്യ​ത നി​ർ​ണ​യി​ക്കു​ന്ന​ത് അ​തി​​​​െൻറ സം​ഖ്യ നോ​ക്കി​യാ​ണ്. അ​ങ്ങ​നെ നോ​ക്കു​മ്പോ​ൾ 11 ല​ക്ഷം രൂ​പ വ​രു​ന്ന ജ്ഞാ​ന​പീ​ഠ​വും സ​ര​സ്വ​തി സ​മ്മാ​ന​വു​മാ​ണ് ഏ​റ്റ​വും വ​ലു​ത്. ഈ ​രം​ഗ​ത്തൊ​ക്കെ ന​ട​ക്കു​ന്ന​ത് എ​ന്താ​ണ്? നാ​ണ​മി​ല്ലാ​ത്ത ഞാ​ൻ പ​ത്മ​രാ​ജ​ൻ പു​ര​സ്കാ​രം കൈ​യ​ട​ക്കു​ന്നു, ഞാ​നാ​ണ് പ​ത്മ​രാ​ജ​ൻ പു​ര​സ്കാ​ര സ​മി​തി​യു​ടെ സ്ഥി​രം ചെ​യ​ർ​മാ​ൻ. എ​ൻ.​വി. കൃ​ഷ്ണ​വാ​ര്യ​ർ സ്മാ​ര​ക സ​മി​തി​യു​ടെ ചെ​യ​ർ​മാ​ൻ ഞാ​നാ​ണ്. 

അ​തി​​​​െൻറ ബൈ​ലോ​യി​ൽ ഭാ​ര​വാ​ഹി​ക​ൾ പു​ര​സ്കാ​രം ഏ​റ്റെ​ടു​ക്കാ​ൻ പാ​ടി​ല്ലെ​ന്ന നി​യ​മ​മു​ണ്ട്. ഞാ​ൻ പ​തു​ക്കെ ഒ​രു വ​ർ​ഷം മാ​റി​നി​ൽ​ക്കും. എ​നി​ക്ക് അ​വാ​ർ​ഡ് കി​ട്ടി​യ​ശേ​ഷം ഞാ​ൻ വീ​ണ്ടും അ​തി​​​​െൻറ ചെ​യ​ർ​മാ​നാ​വു​ന്നു. സാ​ഹി​ത്യ അ​ക്കാ​ദ​മി​യി​ലും ഞാ​നി​തു​ത​ന്നെ​യാ​ണ് ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്ന​ത്’’ -അ​ദ്ദേ​ഹം പ​റ​ഞ്ഞു. 

Loading...
COMMENTS