സുഭാഷ് ചന്ദ്രന്‍റെ പാറുവിന്‍റെ പിറന്നാൾ

13:18 PM
24/06/2020
subhash-chandran.jpg

തന്പി‍റെ മകളുടെ പിറന്നാൾ ദിനത്തിന്‍റെ സന്തോഷം വായനക്കാരുമായി പങ്കുവെച്ചിരിക്കുകയാണ് പ്രശസ്ത എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ. മകൾ പാറുക്കുട്ടിക്ക് ഗിറ്റാർ സമ്മാനിക്കുന്ന ചിത്രത്തോട് കൂടിയാണ് സുഭാഷ് വായനക്കാരുമായി ഈ ദിനത്തിന്‍റെ സന്തോഷം പങ്കുവെച്ചത്.

'എനിക്കൊരു നിധി കിട്ടിയ ദിനമാണിന്ന്. എന്റെ പാറുക്കുട്ടി ഭൂമിയിൽ വന്ന ദിവസം.

സംഗീതത്തിലും സാഹിത്യത്തിലും ഇന്ന് എന്‍റെ വഴികാട്ടിയായി അവൾ വളർന്നിരിക്കുന്നു.

മൊബേൽ ഫോൺ യുഗത്തിനുമുൻപ്‌ , കടം വാങ്ങിയ ക്യാമറയിൽ ഞാനവളെ ആദ്യമായി പകർത്തിയ ചിത്രങ്ങളിലൊന്ന് ഇതോടൊപ്പം.

അച്ഛന്റെ മോൾക്കുമ്മ. ലോകത്തെ മുഴുവൻ അച്ഛന്മാർക്കു വേണ്ടിയും!' ഫേസ്ബുക് കുറിപ്പിൽ അദ്ദേഹം എഴുതി.
 

Loading...
COMMENTS