Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightടാഗോർ കൈയൊപ്പിട്ട  ...

ടാഗോർ കൈയൊപ്പിട്ട   പുസ്​തകം 45000 രൂപക്ക്​ലേലം ചെയ്​തു

text_fields
bookmark_border
tagore
cancel

ബോസ്​റ്റൺ: വിഖ്യാത ഇന്ത്യൻ സാഹിത്യകാരനും നൊ​േബൽ പുരസ്​കാര ജേതാവുമായിരുന്ന രവീന്ദ്രനാഥ ടാഗോറി​​െൻറ കൈയൊപ്പു പതിഞ്ഞ പുസ്​തകം 700 ഡോളറിന്(45000 രൂപ) യു.എസിൽ​ ലേലം ചെയ്​തു. ടാഗോറി​​െൻറ പ്രശസ്​ത ബംഗാളി നാടകമായ ‘രാജ’യുടെ ഇംഗ്ലീഷ്​ പരിഭാഷയായ ‘ദ കിങ്​ ഒാഫ്​ ദ ഡാർക്ക്​ ചേംബർ’ എന്ന പുസ്​തകമാണ്​ ലേലം ചെയ്​തത്​.

1916ൽ ദ മാക്​ മില്ലൻ കമ്പനി പുറത്തിറക്കിയ ബോൽപുർ എഡിഷൻ  പുസ്​തകത്തി​​െൻറ ആമുഖ പേജിലാണ്​ ടാഗോർ ത​​െൻറ ഫൗണ്ടേൻ പേനകൊണ്ട്​ ഒപ്പിട്ടത്​. ദയാലുവും സമർഥനും ത്രികാല ജ്ഞാനിയുമായ ഒരു രാജാവി​നെ ചുറ്റിപ്പറ്റിയുള്ളതാണ്​ ഇൗ നാടകം. അമേരിക്കൻ ബുക്ക്​ ഡീലറാണ്​ പുസ്​തകം ലേലത്തിൽ വാങ്ങിയത്​. ഒാൺലൈൻ ലേലത്തിലൂടെ 500 ഡോളർ ലഭിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:usauctionbookworld newsRabindranath Tagore
News Summary - Signed book by Rabindranath Tagore sells for $700 at an auction in US- World news
Next Story