കൂട്ടിരിപ്പി​െൻറ കഥകൾ

12:24 PM
21/04/2020

‘അടച്ചിരിപ്പി​​​​​​െൻറ കാലത്ത് കൂട്ടിരിപ്പി​​​​​​െൻറ കഥകൾ’ എന്ന മുദ്രാവാക്യവുമായി സമൂഹമാധ്യമങ്ങൾ വഴി കഥകളുടെ ചങ്ങല തീർക്കുകയാണ് ‘കമൂറ ആർട് കമ്യുണിറ്റി’. ‘സ്​​േറ്റാറി ഷോട്സ്’ എന്ന പേരിൽ ലോക്ഡൗൺ കാലത്ത് പ്രതീക്ഷയും സ്നേഹവും സമ്മാനിക്കുന്ന കൊച്ചുകഥകളുടെ വിഡിയോകൾക്ക് നിരവധി പ്രേക്ഷകരാണുള്ളത്.

നടൻ ജോജു ജോർജ്, വിനയ് ഫോർട്ട്, വിനോദ് കോവൂർ, എഴുത്തുകാരായ കൽപറ്റ നാരായണൻ, മാരിയത്ത്, ഗായകൻ സമീർ ബിൻസി, കലാസംവിധായകന്‍ അനീസ് നാടോടി തുടങ്ങിയ പ്രമുഖരും മികച്ച മറ്റു കഥപറച്ചിലുകാരും അവതരിപ്പിച്ച കഥകൾ കമൂറയുടെ ഫേസ്ബുക്, യൂട്യൂബ്, ഇൻസ്​റ്റഗ്രാം അക്കൗണ്ടുകളിൽ എല്ലാ സന്ധ്യകളിലും പ്രേക്ഷകർക്ക്​ മുന്നിലെത്തും.

നാടോടിക്കഥകളും സൂഫി കഥകളും സെൻ കഥകളും സാരോപദേശ കഥകളുമെല്ലാം ചേർന്ന് 16 കഥകൾ ഇതിനകം പ്രേക്ഷകരിലെത്തിക്കഴിഞ്ഞു. ലോക്ഡൗൺ കാലത്ത്​ വീടുകളിൽ ഒറ്റക്കായിപ്പോയ മനുഷ്യർക്ക് പ്രത്യാശ പകരുകയും മാനസികോല്ലാസത്തിനു ഉപകരിക്കുകയും ചെയ്യുന്ന കഥകൾ പ്രചരിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഈ പദ്ധതി തുടങ്ങിയതെന്ന് കോഒാഡിനേറ്റർ അൻഷിഫ് മജീദ് അറിയിച്ചു.

കോഴിക്കോട് കേന്ദ്രമായി കഴിഞ്ഞ അഞ്ചുവർഷമായി പ്രവർത്തിക്കുന്ന കലാപ്രവർത്തകരുടെ സ്വതന്ത്ര കൂട്ടായ്‌മയാണ്‌ ‘കമൂറ ആർട് കമ്യൂണിറ്റി’. കാമി പിക്‌ചേഴ്‌സ് ആണ് സാങ്കേതിക നിർവഹണം ചെയ്യുന്നത്. 

Loading...