Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എഴുപതിെൻറ യൗവനത്തിൽ ശോഭ ഡെ

text_fields
bookmark_border
Shobha-De
cancel
camera_alt???? ??????????? ?????????????? ??? ?? ??????????????. ????????? ?????

കോഴിക്കോട്: തുറന്നെഴുത്തുകളെക്കുറിച്ച് ആണെഴുത്തുകാരോട് ആരും ചോദിക്കുന്നില്ലെന്ന് എഴുത്തുകാരി ശോഭ ഡെ. എന്നാൽ സ്ത്രീ തുറന്നെഴുതുമ്പോൾ നീ എന്തിനാ ഇങ്ങനെ എഴുതുന്നത്, നി​​െൻറ വീട്ടിൽ ആർക്കും പ്രശ്നമി​േല്ല എന്നുള്ള ചോദ്യങ്ങൾ അവൾ നേരിടേണ്ടിവരുന്നെന്നും ശോഭ പറഞ്ഞു. 

ലിറ്ററേച്ചർ ഫെസ്​റ്റിവലിൽ ശോഭ @70 എന്ന സെഷനിൽ നടി പത്മപ്രിയയുമായി സംവദിക്കുകയായിരുന്നു അവർ. ത​​െൻറ ആദ്യത്തെ പുസ്തകമിറങ്ങിയപ്പോൾ രാജ്യത്തെ സ്വാധീനമുള്ള ഒരു പ്രസിദ്ധീകരണത്തിൽ നിരൂപണമായി എഴുതിയത് ‘ലുക്സ് സെൽ ഹെർ ബുക്’ എന്നാണ്. ഇതൊരിക്കലും പുസ്തകത്തി​െൻറ ഉള്ളടക്കത്തെ പറ്റിയുള്ള വിലയിരുത്തലായിരുന്നില്ല, മറിച്ച് വ്യക്തിപരവും ത​​െൻറ ബാഹ്യരൂപത്തെ സംബന്ധിച്ചുമുള്ളതായിരുന്നു. എന്നാൽ ഒരാളും ഖുശ്​വന്ത് സിങ്ങി​​െൻറ ബാഹ്യരൂപത്തെ​െവച്ച് അദ്ദേഹത്തി​െൻറ പുസ്തകത്തെ വിലയിരുത്തില്ല. 

എല്ലായ്പ്പോഴും സ്ത്രീയുടെ ഭൗതികരൂപം അവരെ വിലയിരുത്താനുള്ള ഘടകമാവുകയാണ്. ത​​െൻറ പുസ്തകത്തെ നിരൂപണം ചെയ്തയാളി​െൻറ പുസ്തകം വിലയിരുത്താനുള്ള അവസരം കിട്ടിയപ്പോൾ താനെഴുതിയത് ‘ലുക്സ് ഡോണ്ട് സെൽ ഹിസ് ബുക്സ്’ എന്നാണെന്നും ശോഭ ഡെ പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Shobha Dey - Literature News
Next Story