ഇതര മതസ്ഥരെ ബഹുമാനിക്കുന്ന ഹിന്ദുയിസമാണ് വേണ്ടത് –ശശി തരൂർ
text_fieldsകോഴിക്കോട്: ഇതര മതസ്ഥരെ ബഹുമാനിക്കുന്ന ഹിന്ദുയിസമാണ് പ്രാവർത്തികമാകേണ്ട തെന്നും ഗാന്ധിജിയും വിവേകാനന്ദനും അതാണ് പിന്തുടർന്നതെന്നും ഡോ. ശശി തരൂർ എം.പി. കോ ഴിക്കോട് കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹിന ്ദുത്വ എന്നത് ഹിന്ദുയിസമല്ല എന്ന തിരിച്ചറിവാണ് വേണ്ടത്. ഹിന്ദുയിസത്തിെൻറ ഇടുങ്ങ ിയ പ്രയോഗവത്കരണമാണ് ഹിന്ദുത്വ. ഹിന്ദു തത്ത്വശാസ്ത്രത്തിെൻറ സത്ത എന്നു പറയുന്നത് ഞാൻ നിങ്ങളുടെ സത്യത്തെയും നിങ്ങൾ എെൻറ സത്യത്തെയും അംഗീകരിക്കുക എന്നതാണ്. ജവഹർലാൽ നെഹ്റു കുടുംബാധിപത്യത്തിനുവേണ്ടി നിലകൊണ്ടു എന്ന വാദം അസംബന്ധമാണ്. നെഹ്റുവിന് ശേഷം പ്രധാനമന്ത്രിയായത് ലാൽ ബഹദൂർ ശാസ്ത്രിയാണെന്നത് അതാണ് തെളിയിക്കുന്നത്.
കറകളഞ്ഞ മതേതരവാദിയായിരുന്നു നെഹ്റു വിമർശനങ്ങളോട് എന്നും സഹിഷ്ണുതാപരമായ നിലപാടാണ് അദ്ദേഹം പുലർത്തിയത്. സ്വാതന്ത്യത്തിനുശേഷം മതേതര ഇന്ത്യയുടെ അസ്ഥിവാരമിട്ടത് െനഹ്റു തന്നെയാണ്. ഇന്ത്യയോടൊപ്പം സ്വാതന്ത്യം നേടിയ പാകിസ്താൻ പട്ടാള അട്ടിമറിയിലേക്ക് നീങ്ങിയെങ്കിലും നെഹ്റു പണിത മതേതര സോഷ്യലിസ്റ്റ് നിലപാട് കാരണമാണ് ഇന്ത്യ മുന്നോട്ടുപോയതെന്നും അദ്ദേഹം പറഞ്ഞു.
കേസരി വാരികയുടെ മോഡലുകളായി പ്രമുഖ എഴുത്തുകാർ പ്രത്യക്ഷപ്പട്ടത് കേട്ടേപ്പാൾ എഴുത്തുകാരൻ എന്ന നിലക്ക് ലജ്ജ തോന്നിയെന്ന് ‘ആൾക്കൂട്ട രാഷ്ട്രീയവും ജനാധിപത്യത്തിെൻറ ഭാവിയും’ എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ സക്കറിയ പറഞ്ഞു. പൂർണമായി ഫാഷിസത്തിനും ജാതീയതക്കും കീഴടങ്ങിയില്ലെങ്കിലും അതിനെ തൊട്ടുതലോടുന്ന നിലപാടാണ് മാധ്യമങ്ങൾ സ്വീകരിച്ചു വരുന്നത്.
ഇന്ത്യയിൽ ഏറ്റവും അധഃപതിച്ച ലൈംഗീക സദാചാര സംസ്കാരത്തിെൻറ വക്താക്കളായി മാറിയിരിക്കുകയാണ് പുതിയ മലയാളി. പേരിലൊരു മുസ്ലിം ഉള്ളതുകൊണ്ട് മുസ്ലിംപേരുള്ള പാർട്ടി വർഗീയമാകുകയും പേരിൽ ക്രിസ്ത്യാനി ഇല്ലാത്തതുകൊണ്ട് ക്രിസ്ത്യാനി പാർട്ടികളെ സമുദായിക പാർട്ടികളല്ലെന്ന് പറയാനാകില്ലെന്നും ബി.ആർ.പി ഭാസ്കർ അഭിപ്രായപ്പെട്ടു. ലാഭം മാത്രം മുൻനിർത്തി കേരളത്തിലെ പത്രമുതലാളിമാർ സംഘ്പരിവാറുമായി സന്ധിചെയ്തിരിക്കയാണെന്ന് കമൽ റാം സജീവ് പറഞ്ഞു. എ.കെ. അബ്ദുൽ ഹക്കീം മോഡറേറ്ററായിരുന്നു.