അക്ഷരങ്ങളുടെ സുൽത്താൻ

10:06 AM
08/11/2017
sharjah sulthan

അക്ഷര സ്​നേഹികൾക്കും പ്രസാധകർക്കും എഴുത്തുകാർക്കും വായനക്കാർക്കും ഒരുപോലെ ആഹ്ളാദവും ആവേശവും പകർന്ന്​ ഷാർജാ സുൽത്താ​​​​െൻറ പുതിയ നിർദേശം. എമി​േററ്റിനെ യു.എ.ഇയുടെ സാംസ്​കാരിക തലസ്​ഥാനമാക്കി പരിവർത്തിപ്പിച്ച സുപ്രിം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ്​ ഡോ. സുൽത്താൻ ബിൻ മുഹമ്മദ്​ ആൽ ഖാസിമി 45 ലക്ഷം ദിർഹത്തിന്​ മേളയിൽ നിന്ന്​ പുസ്​തകങ്ങൾ വാങ്ങാൻ നിർദേശം നൽകി. ഷാർജയിലെമ്പാടുമുള്ള വായനശാലകളിൽ ഇൗ പുസ്​തകങ്ങൾ വിതരണം ചെയ്യും. പൊതുസ്​ഥാപനങ്ങളിൽ വിവര വിനിമയത്തിനും വിജ്​ഞാന പ്രചരണത്തിനും പുതിയ വിഭവങ്ങളും സ്രോതസ്സുകളും ഒരുക്കണമെന്ന ഷാർജാ സുൽത്താ​​​​െൻറ പ്രഖ്യാപിത നയത്തി​​​​െൻറ ഭാഗമായാണ്​ തീരുമാനം.

ഗവേഷകർക്കും ബുദ്ധിജീവികൾക്കും മുതൽ സ്​കൂൾ കോളജ്​ വിദ്യാർഥികൾക്കു വരെ ഗുണകരമാകുന്ന രീതിയൽ ലൈബ്രറികൾ പുതിയ പുസ്​തകങ്ങളാൽ സമ്പന്നമാകും. ഷാർജ ബുക്​ അതോറിറ്റി മേൽനോട്ടം വഹിക്കുന്ന ഷാർജയിലെ പൊതുവായനശാലകളും ലൈബ്രറികളും നിലവാരവും വൈവിധ്യവുമുള്ള പുസ്​തകങ്ങളും ആനുകാലികങ്ങളുടെ ആർക്കെവുകളും കൊണ്ട്​ നേരത്തേ തന്നെ ശ്രദ്ധേയമാണ്​.

36ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേള ആറ് ദിനങ്ങള്‍ പിന്നിട്ടപ്പോള്‍ എട്ട് ലക്ഷം സന്ദര്‍ശകരെത്തിയതായി ഷാര്‍ജ ബുക് അതോറിറ്റി ചെയര്‍മാന്‍ അഹമ്മദ് ബിന്‍ റക്കാദ് ആല്‍ അംറി പറഞ്ഞു. അഞ്ച് ദിവസത്തെ കണക്കാണിത്. അറുപതിലേറെ രാജ്യങ്ങളില്‍ നിന്നുള്ള 15 ലക്ഷം പുസ്തകങ്ങളും സാംസ്കാരിക നായകന്‍മാരുടെ സാന്നിധ്യവും സാംസ്കാരിക-സാമൂഹിക പരിപാടികളും പുസ്തകത്തോടുള്ള ഇഷ്ടവും തന്നെയാണ് ഈ സന്ദര്‍ശക പ്രവാഹത്തി​​​​െൻറ കാതല്‍.

പോയ വര്‍ഷങ്ങളെക്കാള്‍ വന്‍ വര്‍ധനവാണ് സന്ദര്‍ശകരുടെ എണ്ണത്തിലുണ്ടായത്. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ പുസ്തക മേള എന്ന പദവിയില്‍ നിന്ന് ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ പുസ്തകമേളയായി ഷാര്‍ജ ഈ വര്‍ഷം തന്നെ സ്ഥാനം നേടുമെന്ന ശുഭസൂചനയാണ് ഈ അക്ഷര സ്നേഹ സാഗരം വിളിച്ചോതുന്നത്. മിക്ക പുസ്തക മേളകളിലും ഹാളുകളുടെ എണ്ണംകുറയുമ്പോള്‍ ഷാര്‍ജയില്‍ അത് വര്‍ധിക്കുകയാണ്. പുസ്തകോത്സവത്തിന്‍െറ ഓരോ താളും മറിയുന്നത് ശ്രദ്ധയോടെ വീക്ഷിക്കുകയും അതിനനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സുപ്രീം കൗണ്‍സിൽ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല്‍ ഖാസിമിയുടെ അക്ഷര സ്നേഹമാണ് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയെ വളര്‍ത്തുന്നത്.

COMMENTS