Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പൊരുതി നിന്ന നടിക്കും അവൾക്ക് പിന്നിൽ ഉറച്ചുനിന്ന ജനത്തിനും സർക്കാറിനും അഭിമാനിക്കാം: ശാരദക്കുട്ടി

text_fields
bookmark_border
പൊരുതി നിന്ന നടിക്കും അവൾക്ക് പിന്നിൽ ഉറച്ചുനിന്ന ജനത്തിനും സർക്കാറിനും അഭിമാനിക്കാം: ശാരദക്കുട്ടി
cancel

കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിൽ നടന്‍ ദിലീപ് അറസ്റ്റിലായതില്‍ പ്രതികരിച്ച് എഴുത്തുകാരി എസ്. ശാരദക്കുട്ടി. പെൺകുട്ടിക്കും ഇടതുപക്ഷ സർക്കാറിനും കേരള പൊലീസിനും പൊതുസമൂഹത്തിനും സോഷ്യൽ മീഡിയക്കും അഭിവാദ്യങ്ങളർപ്പിക്കുകയാണ് ശാരദക്കുട്ടി കുറിപ്പിൽ. ഇത് കൂട്ടായ്മയുടെ വിജയമാണെന്നും ശാരദക്കുട്ടി പറഞ്ഞു.

ശാരദക്കുട്ടിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

അഭിമാനിക്കുകയാണ് പൊരുതി നിന്ന പെൺകുട്ടിയെകുറിച്ച്. എല്ലാ സമ്മർദ്ദങ്ങളെയും അതിജീവിച്ച് അവൾക്കൊപ്പം നിന്ന ഇടതുപക്ഷ സർക്കാരിനെ കുറിച്ച്. കേരള പോലീസിനെ കുറിച്ച്. എല്ലാ പിന്തുണയും നൽകിയ പൊതുസമൂഹത്തെ കുറിച്ച്. വിടാതെ പിന്തുടർന്ന സോഷ്യൽ മീഡിയയെ കുറിച്ച്. വിവേകം കൈവിടാതെ ഇടപെട്ട മറ്റു മാധ്യമങ്ങളെ കുറിച്ച്…ജാഗ്രത ഉള്ളവരായിരിക്കാൻ ശ്രദ്ധിച്ച മനുഷ്യസ്നേഹികളെ കുറിച്ച്. ഇത് ഒരു കൂട്ടായ വിജയം. തല ഉയർത്തി നിൽക്കാൻ സ്ത്രീകൾക്ക് അവസരം ഉണ്ടാക്കിയ തീരുമാനം.

 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Saradakutty
Next Story