Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_right‘പ്രണയത്തി​െൻറ...

‘പ്രണയത്തി​െൻറ രാജകുമാരി’ക്കെതിരെ​ ഒരുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സമദാനി

text_fields
bookmark_border
‘പ്രണയത്തി​െൻറ രാജകുമാരി’ക്കെതിരെ​ ഒരുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സമദാനി
cancel

കോഴിക്കോട്​: എഴുത്തുകാരി കമല സുറയ്യയെ കുറിച്ചുള്ള ‘പ്രണയത്തി​െൻറ രാജകുമാരി’ എന്ന പുസ്തകത്തിനെതിരെ എം.പി അബ്ദുൽ സമദ്​സമദാനി. ഗ്രീൻ ബുക്​ പ്രസിദ്ധീകരിച്ച പുസ്​തകത്തിൽ തന്നെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ പ്രസ്​താവനകളുണ്ടെന്ന്​ ചൂണ്ടിക്കാട്ടി സമദാനി പ്രസാധകനായ കൃഷ്​ണദാസിന്​ വക്കീൽ നോട്ടീസ്​ അയച്ചു. പുസ്തകം പിൻവലിക്കണമെന്നും ഒരുകോടി രൂപ നഷ്​ടപരിഹാരം നൽകണമെന്നുമാണ്​ അഡ്വ. പി.എസ് ശ്രീധരൻപിള്ള മുഖേന നൽകിയ നോട്ടീസിൽ സമദാനി ആവശ്യപ്പെട്ടിരിക്കുന്നത്​.

പുസ്​തകത്തിലെ ഒരധ്യായത്തിൽ സാദിഖ്​ അലി എന്ന മുസ്​ലിം ലീഗ്​ എം.എൽ.എക്ക്​ കമലാ സുരയ്യയുമായി ബന്ധമുണ്ടെന്ന്​ ആരോപിച്ചിരുന്നു. സാദിഖ്​ അലിയാണ്​ കമലാസുരയ്യയുടെ മതംമാറ്റത്തിന്​ കാരണമായതെന്ന് പുസ്​തകത്തിലുണ്ട്​. എന്നാൽ സാദിഖ്​ അലി എന്ന പേരിൽ മുസ്​ലിം ലീഗ് എം.എൽ.എ ഉണ്ടായിട്ടില്ലെന്നും തന്നെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ്​ അതെന്നും സമദാനി വക്കീൽ നോട്ടീസിൽ വ്യക്തമാക്കുന്നു.

മലയാളം അധ്യാപികയായ ഭാര്യക്കൊപ്പം നിരവധി തവണി കമലാ സുറയ്യയുമായി കൂടിക്കാഴ്​ച നടത്തിയിട്ടുണ്ട്​. ‘അമ്മ’ എന്നെഴുതി ​ക​െയ്യാപ്പോടെയാണ്​ അവർ കൃതികളുടെ പതിപ്പ്​ സമ്മാനിച്ചിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഇസ്​ലാമിലേക്കുള്ള അവരുടെ മാറ്റം 25 വർഷത്തിലേറെയായി സ്വീകരിച്ചുവന്ന നിലപാടി​െൻറ ഭാഗമാണെന്ന്​ അഭിമുഖങ്ങളിൽ വ്യക്തമാക്കിയിരുന്നതായും സമദാനി ചൂണ്ടികാണിക്കുന്നു.

കനേഡിയൻ എഴുത്തുകാരിയും തിരക്കഥാകൃത്തുമായ മെർലി വെയ്സ്ബോർഡ് എഴുതിയ ‘ലവ്​ ക്വീൻ ഒാഫ്​ മലബാർ’ എന്ന പുസ്​തകത്തി​െൻറ പരിഭാഷയാണ് ‘പ്രണയത്തിെൻറ രാജകുമാരി’​. എം.ജി സുരേഷ് ​വിവർത്തനം ചെയ്ത പുസ്​തകം രണ്ടു വർഷം മുമ്പാണ്​ ഗ്രീൻബുക്​സ്​ പുറത്തിറക്കിയത്​.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kamala surayyaLove Queen of MalabarSamadani
News Summary - Samadar sent notice against Love Queen of Malabar
Next Story