സൽമാൻ റുഷ്ദിയുടെ ക്വിക്സോട്ട് മാൻബുക്കർ സാധ്യത പട്ടികയിൽ
text_fieldsലണ്ടൻ: ഈ വർഷത്തെ മാൻബുക്കർ പുരസ്കാര സാധ്യത പട്ടികയിൽ ബ്രിട്ടീഷ്-ഇന്ത്യൻ എഴു ത്തുകാരൻ സൽമാൻ റുഷ്ദിയുടെ സെപ്റ്റംബറിൽ പ്രസിദ്ധീകരിക്കുന്ന ക്വിക്സോട്ട് ഇടം പിടിച്ചു. 1981ൽ മിഡ്നൈറ്റ് ചിൽഡ്രൻ എന്ന പുസ്തകത്തിന് റുഷ്ദിക്ക് മാൻബുക്കർ പുരസ്കാരം ലഭിച്ചിരുന്നു.
കനേഡിയൻ എഴുത്തുകാരിയായ മാർഗരറ്റ് അത്വൂദ് ആണ് പട്ടികയിൽ ഇടംനേടിയ മറ്റൊരാൾ. 2000ത്തിൽ ഇവർക്കും മാൻബുക്കർ ലഭിച്ചിരുന്നു. ബ്രിട്ടനിലും അയർലൻഡിലും 2018 ഒക്ടോബറിനും െസപ്റ്റംബറിനും ഇടയിൽ പ്രസിദ്ധീകരിച്ച 151 നോവലുകളിൽനിന്നാണ് അഞ്ചംഗ ജഡ്ജിങ് പാനൽ 13 പേരുടെ സാധ്യതപട്ടിക തയാറാക്കിയത്. ഒക്ടോബർ 14നാണ് അന്തിമവിജയിയെ പ്രഖ്യാപിക്കുക.
