Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightപ്രശസ്​ത ചരിത്രകാരൻ...

പ്രശസ്​ത ചരിത്രകാരൻ സവ്യസാചി ഭട്ടാചാര്യ അന്തരിച്ചു

text_fields
bookmark_border
പ്രശസ്​ത ചരിത്രകാരൻ സവ്യസാചി ഭട്ടാചാര്യ അന്തരിച്ചു
cancel

കൊൽക്കത്ത: ആധുനിക ഇന്ത്യാചരിത്ര രംഗത്തെ ഏറ്റവും പ്രമുഖന്മാരിലൊരാളായ സവ്യസാചി ഭട്ടാചാര്യ കൊൽക്കത്തയിൽ അ ന്തരിച്ചു. 81 വയസ്സായിരുന്നു. കാൻസർബാധിതനായി ഒരു വർഷമായി ചികിത്സയിലായിരുന്നു. റൊമീല ഥാപർ, കെ.എൻ. പണിക്കർ, സുമിത് ​ സർക്കാർ തുടങ്ങിയവരുടെ സമശീർഷനായ ഭട്ടാചാര്യ അനുഗൃഹീതനായ എഴുത്തുകാരൻകൂടിയാണ്​. മുപ്പതിലേറെ പുസ്​തകങ്ങൾ രചി ച്ചിട്ടുണ്ട്​. ബ്രിട്ടീഷ്​ കാല-ബ്രിട്ടീഷ്​ ഭരണാനന്തര കാല സാമ്പത്തിക വശങ്ങളെ കുറിച്ചും അദ്ദേഹം നടത്തിയ പഠനഗവേഷണങ്ങൾ പ്രശസ്​തമാണ്​. കൊളോണിയൽ ഇന്ത്യയുടെ സാമ്പത്തിക വശങ്ങളെക്കുറിച്ചുള്ള പഠനങ്ങളിലൂടെയാണ്​ അദ്ദേഹം ശ്രദ്ധ പിടിച്ചുപറ്റിയത്​. പിന്നീട്​ സ്വതന്ത്ര ഇന്ത്യയുടെ രാഷ്​ട്രീയ-സാംസ്​കാരിക-ബൗദ്ധിക ചരിത്ര ഗവേഷണ രംഗത്തും വ്യക്​തിമുദ്ര പതിപ്പിച്ചു.

1971ൽ പുറത്തിറങ്ങിയ, ‘ഫിനാൻഷ്യൽ ഫൗണ്ടേഷൻസ്​ ഒാഫ് ബ്രിട്ടീഷ്​ രാജ്​: ഹിസ്​റ്ററി ഒാഫ്​ ദി ആർകൈവൽ പോളിസി ഒാഫ്​ ദി ഗവൺമ​െൻറ്​ ഒാഫ്​ ഇന്ത്യ 1858-1947’ ആണ്​ ഭട്ടാചാര്യയുടെ ഏറ്റവും പ്രശസ്​ത കൃതി. ‘ദി കൊളോണിയൽ സ്​റ്റേറ്റ്​: തിയറി ആൻഡ്​ പ്രാക്​ടീസ്​’ എന്ന കൃതിയും ഏറെ ശ്രദ്ധേയമാണ്​.

അധ്യാപന രംഗത്തും മികവു തെളിയിച്ച ഭട്ടാചാര്യ വിശ്വഭാരതി സർവകലാശാല വൈസ്​ ചാൻസലർ പദവി വഹിച്ചിരുന്നു. ഒാക്​സ്​ഫഡ്​, ഷികാഗോ സർവകലാശാലകളിൽ ചരിത്രാധ്യാപകനായിട്ടുണ്ട്​. ഡൽഹി ജെ.എൻ.യുവിലെ സ​െൻറർ ഫോർ ഹിസ്​റ്റോറിക്കൽ സ്​റ്റഡീസ്​ സ്​ഥാപിച്ചതിൽ മുഖ്യ പങ്കുവഹിച്ചു. 2007-2011 കാലത്ത്​ ഇന്ത്യൻ കൗൺസിൽ ഒാഫ്​ ഹിസ്​റ്റോറിക്കൽ റിസർച്ചി​​െൻറ ചെയർമാൻ, ഇന്ത്യൻ ഹിസ്​റ്റോറിക്കൽ റിവ്യൂവി​​െൻറ ചീഫ്​ എഡിറ്റർ പദവികൾ വഹിച്ചിരുന്നു. അടിയുറച്ച കമ്യൂണിസ്​റ്റ്​ ആശയക്കാരൻ കൂടിയായിരുന്നു. ഭാര്യ: മാളബിക. മകൾ: അഷിധാര ദാസ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sabyasachi Bhattacharyahistorians
News Summary - Sabyasachi Bhattacharya, one of the country’s leading historians, passes away- Literature
Next Story