വായനയുടെ വസന്തം പൂക്കുന്നു; മധ്യവയസ്കർക്കിടയിൽ

  • വായനശാലകളുടെ മുഖം മാറി

08:30 AM
19/06/2019

കൊ​ച്ചി: പി.​എ​ൻ. പ​ണി​ക്ക​രു​ടെ ജ​ന്മ​ദി​ന​മാ​യ ബു​ധ​നാ​ഴ‍്ച വീ​ണ്ടു​മൊ​രു വാ​യ​ന​ദി​നം ആ​ച​രി​ക്കു​മ്പോ​ൾ പു​സ്ത​ക​വാ​യ​ന മ​രി​ക്കു​ക​യ​ല്ല, ത​ളി​ർ​ക്കു​ക​യാ​ണെ​ന്ന് ന​മു​ക്ക് സ​ന്തോ​ഷി​ക്കാം. എ​ന്നാ​ൽ, ഇ-​ലോ​ക​ത്ത് ക​ണ്ണു​ന​ട്ടി​രി​ക്കു​ന്ന യു​വാ​ക്ക​ൾ​ക്കി​ട​യി​ൽ പു​സ്ത​ക വാ​യ​ന കു​റ​യു​ക​യാ​ണെ​ന്നും മ​ധ്യ​വ​യ​സ്ക​ർ​ക്കി​ട​യി​ലാ​ണ് പു​സ്ത​ക പ്രി​യം കൂ​ടു​ത​ലെ​ന്നു​മു​ള്ള വ​സ്തു​ത​യും ഒ​പ്പം ചേ​ർ​ത്തു വാ​യി​ക്ക​ണം. 

കു​റേ വ​ർ​ഷ​ങ്ങ​ളാ​യി ലൈ​ബ്ര​റി​ക​ളി​ലെ​ത്തു​ന്ന വാ​യ​ന​ക്കാ​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന​താ​യാ​ണ് ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ലെ ഏ​റ്റ​വും പ​ഴ​യ​തും വ​ലി​യ ലൈ​ബ്ര​റി​ക​ളി​ൽ ‍ഒ​ന്നു​മാ​യ എ​റ​ണാ​കു​ളം പ​ബ്ലി​ക് ലൈ​ബ്ര​റി​യി​ൽ പ്ര​തി​വ​ർ​ഷം അം​ഗ​സം​ഖ്യ വ​ർ​ധി​ക്കു​ന്നു​ണ്ട്. 2018-19 കാ​ല​യ​ള​വി​ൽ ഇ​വി​ടെ പു​തു​താ​യി അം​ഗ​ങ്ങ​ളാ​യ വാ​യ​ന​പ്രേ​മി​ക​ളു​ടെ എ​ണ്ണം 1849 ആ​ണ്. ഈ ​വ​ർ​ഷം മേ​യ് വ​രെ​യു​ള്ള ക​ണ​ക്കാ​ണി​ത്, അ​ടു​ത്ത മാ​സ​ങ്ങ​ളി​ൽ ഇ​നി​യും പു​സ്ത​ക​ങ്ങ​ൾ േത​ടി ആ​ളു​ക​ളെ​ത്തും.

2017-18 വ​ർ​ഷ​ത്തി​ൽ 1926 പു​തി​യ അം​ഗ​ങ്ങ​ൾ വ​ന്ന​പ്പോ​ൾ, 2016-17ൽ 1630 ​ആ​യി​രു​ന്നു പു​തു വാ​യ​ന​ക്കാ​രു​ടെ എ​ണ്ണം. 2015-16ൽ ​ഇ​ത് 1775 ഉം 2014-15​ൽ ഇ​ത് 1762മാ​യി​രു​ന്നു. 1504പേ​ർ 2013-14ൽ ​പ​ബ്ലി​ക് ലൈ​ബ്ര​റി​യി​ലൂ​ടെ വാ​യ​ന​ലോ​കം തു​റ​ന്നു. 2012-13ൽ 1492 ​ആ​യി​രു​ന്നു പു​തു​താ​യി അം​ഗ​ത്വ​മെ​ടു​ത്ത​വ​ർ. 2010ലും 2009​ലും താ​ര​ത​മ്യേ​ന കൂ​ടു​ത​ൽ​പേ​ർ ലൈ​ബ്ര​റി തേ​ടി​യെ​ത്തി. 2010-11ൽ 1813​ഉം 2009-10ൽ 2221​മാ​യി​രു​ന്നു പു​തി​യ അം​ഗ​സം​ഖ്യ. 2008-09ൽ 1219 ​പേ​രും 2007-2008ൽ 1385 ​പേ​രും ലൈ​ബ്ര​റി​യി​ൽ അം​ഗ​ങ്ങ​ളാ​യി.

പു​തി​യ അം​ഗ​ങ്ങ​ൾ​ക്കി​ട​യി​ൽ ഏ​റെ​യും 40 വ​യ​സ്സി​നു മു​ക​ളി​ലു​ള്ള​വ​രാ​ണെ​ന്ന് എ​റ​ണാ​കു​ളം പ​ബ്ലി​ക് ലൈ​ബ്ര​റി​യിെ​ല ജോ​യ​ൻ​റ് ലൈ​ബ്രേ​റി​യ​ൻ പ്രി​യ കെ.​പീ​റ്റ​ർ പ​റ​യു​ന്നു. പു​തു​ത​ല​മു​റ ഏ​റെ​യും ഡി​ജി​റ്റ​ൽ വാ​യ​ന​യു​ടെ ആ​ളു​ക​ളാ​ണ്. മു​ൻ​കാ​ല​ങ്ങ​ളി​ലെ പോ​ലെ ചി​ല​ന്തി​വ​ല കെ​ട്ടി​യ കു​റേ ഷെ​ൽ​ഫു​ക​ളും ചി​ത​ല​രി​ച്ചും പ​ഴ​മ​യു​ടെ മ​ണം​പ​ര​ത്തി​യും കി​ട​ക്കു​ന്ന പു​സ്ത​ക​ങ്ങ​ളു​മ​ല്ല ഇ​ന്ന​ത്തെ ലൈ​ബ്ര​റി​ക​ളു​ടെ മു​ഖ​മു​ദ്ര. അം​ഗ​ങ്ങ​ൾ​ക്ക് സ്മാ​ർ​ട്ട് കാ​ർ​ഡു​പ​യോ​ഗി​ച്ച് ഡി​ജി​റ്റ​ൽ സം​വി​ധാ​ന​ത്തി​ൽ പു​സ്ത​ക​മെ​ടു​ക്കാ​നും തി​രി​കെ ​െവ​ക്കാ​നു​മു​ള്ള സം​വി​ധാ​നം, വി​വി​ധ​യി​ട​ങ്ങ​ളി​ൽ എ​ക്സ്​​റ്റ​ൻ​ഷ​ൻ കൗ​ണ്ട​റു​ക​ൾ, വി​ശാ​ല​മാ​യ വാ​യ​ന​മു​റി, ആ​യി​ര​ക്ക​ണ​ക്കി​ന് പു​തി​യ​തും വൃ​ത്തി​യു​ള്ള​തു​മാ​യ പു​സ്ത​ക​ങ്ങ​ൾ ഇ​വ​യെ​ല്ലാം കാ​ല​ത്തി​ന​നു​സ​രി​ച്ച് പൊ​തു വാ​യ​ന​ശാ​ല​ക​ളി​ലെ അ​വി​ഭാ​ജ്യ ഘ​ട​ക​മാ​യി​ട്ടു​ണ്ട്. തി​ര​ക്കു​പി​ടി​ച്ച ജീ​വി​ത​ത്തി​ൽ സ​മ​യ​ത്തെ പി​ടി​ച്ചു​കെ​ട്ടു​ന്ന സൗ​ക​ര്യ​പ്ര​ദ​മാ​യ ഇ​ത്ത​രം സം​വി​ധാ​ന​ങ്ങ​ളും സ​ജ്ജീ​ക​ര​ണ​ങ്ങ​ളും ത​ന്നെ​യാ​ണ് ത​ങ്ങ​ളു​ടെ വാ​യ​ന​യെ മു​ന്നോ​ട്ടു​ന​യി​ക്കു​ന്ന​തെ​ന്ന് ന​ഗ​ര​ത്തി​ലെ പു​തു​ത​ല​മു​റ​യും പ​റ​യു​ന്നു.
 

Loading...
COMMENTS