ആശാൻ വിശ്വകവിതാ പുരസ്കാരം ചിലിയൻ കവി റൗൾ സുറിറ്റക്ക്
text_fieldsതിരുവനന്തപുരം: ആശാൻ വിശ്വകവിതാ പുരസ്കാരം വിഖ്യാത ചിലിയൻ കവി റൗൾ സുറിറ്റക്ക്. അഞ്ചുലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം കുമാരനാശാെൻറ 146ാം ജന്മദിനാഘോഷ ഭാഗമായി ഇൗ മാസം 30ന് വൈകീട്ട് അഞ്ചിന് കായിക്കര ആശാൻ സ്മാരകത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പിേനാഷെ ഭരണത്തിനെതിരെ ജയിലിനകത്തും പുറത്തും നിരന്തര പോരാട്ടം നടത്തിയ സുറിറ്റയുടെ കവിത നരഹത്യയുടെയും നിലവിളികളുടെയും മധ്യത്തിൽനിന്ന് ഉയരുന്ന അതിജീവനത്തിെൻറ ഉറച്ച ശബ്ദമാണ്.
സച്ചിദാനന്ദൻ, സാറാ ജോസഫ്, എം.എ. ബേബി എന്നിവരടങ്ങിയ ജൂറിയാണ് റൗൾ സുറിറ്റയെ പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്. ആശാൻ യുവകവി പുരസ്കാരത്തിന് ശ്രീജിത് അരിയല്ലൂരിനെയും തെരഞ്ഞെടുത്തു. ‘പലകാലകവിതകൾ’ കവിതാ സമാഹാരമാണ് മലപ്പുറം അരിയല്ലൂർ സ്വദേശിയായ ശ്രീജിത്തിനെ പുരസ്കാരത്തിന് അർഹനാക്കിയത്. അരലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. ആശാൻ വിശ്വകവിതാ പുരസ്കാര സാഹിതീയോത്സവം ഇൗ മാസം 29 മുതൽ മേയ് ഒന്ന് വരെ കായിക്കരയിൽ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.