Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightഅങ്ങ്​ ഇന്ത്യയുടെ...

അങ്ങ്​ ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്​ സർ, മിനിമം അതെങ്കിലും ഒാർക്കണം

text_fields
bookmark_border
അങ്ങ്​ ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്​ സർ, മിനിമം അതെങ്കിലും ഒാർക്കണം
cancel

കോഴിക്കോട്​: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമർശനവുമായി മാധ്യമ പ്രവർത്തകനും  ഇന്ത്യടുഡേ കൺസൾട്ടിങ്​ എഡിറ്ററുമായ രാജ്​ദീപ്​ സർദേശായി. കോമഡി താരങ്ങൾ സംസാരിക്കുന്നതുപോലെയാണ്​ പ്രധാനമന്ത്രി സംസാരിക്കുന്നത്​. ചിലരെ ജേഴ്​സി പശുവെന്നും സോണിയഗാന്ധിയെ ഇറ്റാലിയൻ എന്നും അപഹസിക്കുന്നതു വഴി മിമിക്രി കാണിക്കുകയാണ്​ മോദി. മിനിമം ഇന്ത്യയുടെ പ്രധാനമന്ത്രിയാണെന്ന്​ മോദി ഒാർക്കുകയെങ്കിലും വേണമെന്ന്​ അദ്ദേഹം പറഞ്ഞു. കോഴിക്കോട്​ നടക്കുന്ന കേരള ലിറ്ററേച്ചർ ഫെസ്​റ്റിവലി​​​​െൻറ മൂന്നാം ദിവസം ‘ക്രിക്കറ്റി​ങ്​ നാഷനലിസം’ എന്ന വിഷയത്തിൽ ശശികുമാറുമായുള്ള സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.  

സ്വയം ഉയരേണ്ടതിനു പകരം ഗട്ടറിലേക്കു അധഃപതിക്കുകയാണ്​ നമ്മുടെ പ്രധാനമന്ത്രി. നേരത്തേ, നാം അഞ്ച്​ നമുക്ക്​ ഇരുപത്തഞ്ച്​ എന്ന്​ മുസ്​ലിം ജനവിഭാഗത്തെ എന്ത്​ അടിസ്​ഥാനത്തി​ലാണ്​ അദ്ദേഹം ആക്ഷേപിച്ചത്​. ഫലസ്​തീനിലും മറ്റും ചെന്ന്​ നയതന്ത്ര ചർച്ചകൾ നടത്തുന്ന പ്രധാനമന്ത്രി മുസ്​ലിംകൾ പാകിസ്​താനിൽ പോകണമെന്ന്​ ആഹ്വാനം ചെയ്​ത വിനയ്​ കത്യാറിനെതിരെ മിണ്ടാൻ അശക്​തനാണ്​. വിശുദ്ധ പുസ്​തകമായി ഇന്ത്യൻ ഭരണഘടനയെ കണക്കാക്കുന്ന മോദി വിനയ്​ കത്യാറിനെപ്പോലുള്ളവരോട്​ വായടക്കാൻ പറയണം. ചെറുവിരൽ അനക്കാൻ കഴിവില്ലാത്ത അദ്ദേഹം മിമിക്രി കാണിക്കുകയാണ്​. പത്രപ്രവർത്തനം എന്നാൽ പ്രധാനമന്ത്രി​ക്കൊപ്പം സെൽഫിയെടുക്കുന്ന രീതിയിലായി മാറിക്കഴിഞ്ഞു. 

ചോദ്യങ്ങൾ ചോദിക്കാൻ മാധ്യമപ്രവർത്തകർക്ക്​ അവകാശമില്ല. ഒൗദ്യോഗിക സംവിധാനങ്ങളുടെ ദുരുപയോഗമാണ്​ പ്രധാനമന്ത്രിയുടെ റേഡിയോ പ്രഭാഷണ പരിപാടിയായ മൻകി ബാത്ത്.​ പ്രെസ്​റ്റിറ്റൂട്ട്​സ്​ എന്ന്​ മാധ്യമപ്രവർത്തകർ അധിക്ഷേപം നേരിട്ടപ്പോൾ ഒരൊറ്റ മാധ്യമപ്രവർത്തകരും പ്രതികരിച്ചില്ല. കാസ്​ഗഞ്ചിലേക്ക്​ റിപ്പോർട്ടർമാരെ അയക്കാതെ ലാപ്​ടോപ്പ്​ മാധ്യമപ്രവർത്തനമാണ്​ ഉത്തരേന്ത്യൻ ചാനലുകൾ നടത്തിയത്​. ടെലിവിഷൻ വാർത്തകൾ ശബ്​ദമാലിന്യം ഉൽപ്പാദിപ്പിക്കുന്ന തമാശപ്പരിപാടികളായി മാറിയെന്നും  അച്ചടി മാധ്യമങ്ങളിലാണ്​ തനിക്ക്​ പ്രതീക്ഷ ഉള്ള​െതന്നും സർദേശായി പറഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:modi governmentkerala literature festivalrajdeep sardesaimalayalam news
News Summary - rajdeep sardesai critics modi government in kerala literature festival -literature
Next Story