ബം​​​ഗ്ലാ​​ദേ​​ശി​​ൽ എ​​ഴു​​ത്തു​​കാ​​ര​​നെ വെ​​ടി​​വെ​​ച്ചു​​കൊ​​ന്നു

15:20 PM
12/06/2018
bangladeshi-writer

ധാ​​ക്ക: ബം​​ഗ്ലാ​​ദേ​​ശി​​ലെ പ്ര​​മു​​ഖ എ​​ഴു​​ത്തു​​കാ​​ര​​നും പ്ര​​സാ​​ധ​​ക​​നു​​മാ​​യ ഷ​​ഹ​​സാ​​ൻ ബ​​ച്ചു​​വി​​നെ അ​​ജ്ഞാ​​ത​​ർ ക​​ട​​യി​​ൽ​​നി​​ന്ന്​ വി​​ളി​​ച്ചി​​റ​​ക്കി വെ​​ടി​​വെ​​ച്ചു​​കൊ​​ന്നു. പു​​രോ​​ഗ​​മ​​ന ആ​​ശ​​യ​​ങ്ങ​​ൾ വെ​​ച്ചു​​പു​​ല​​ർ​​ത്തി​​യി​​രു​​ന്ന ഇ​​ദ്ദേ​​ഹം ക​​വി​​ത​​ക​​ൾ മാ​​ത്രം പ്ര​​സി​​ദ്ധീ​​ക​​രി​​ക്കു​​ന്ന ‘ബി​​ശാ​​ക പ്രോ​​ക​േ​​ശാ​​നി’ എ​​ന്ന പ്ര​​സി​​ദ്ധീ​​ക​​ര​​ണ സ്ഥാ​​പ​​നം ന​​ട​​ത്തി​​വ​​രു​​ക​​യാ​​യി​​രു​​ന്നു. 

ഇ​​ഫ്താ​​റി​​നു​​മു​​മ്പ്​ സു​​ഹൃ​​ത്തു​​ക്ക​​ളെ സ​​ന്ദ​​ർ​​ശി​​ക്കാ​​നാ​​യി ഫാ​​ർ​​മ​​സി​​യി​​ൽ ക​​യ​​റി​​യ ബ​​ച്ചു​​വി​​നെ ര​​ണ്ടു ബൈ​​ക്കു​​ക​​ളി​​ലാ​​യി എ​​ത്തി​​യ അ​​ഞ്ചു യു​​വാ​​ക്ക​​ൾ ക​​ട​​യി​​ൽ​​നി​​ന്ന്​ വ​​ലി​​ച്ചി​​റ​​ക്കി കൊ​​ല​​പ്പെ​​ടു​​ത്തു​​ക​​യാ​​യി​​രു​​ന്നു. നാ​​ട​​ൻ ബോം​​ബു​​പ​​യോ​​ഗി​​ച്ച് പ്ര​​ദേ​​ശ​​ത്ത് പ​​രി​​ഭ്രാ​​ന്തി സൃ​​ഷ്​​​ടി​​ച്ച ശേ​​ഷ​​മാ​​യി​​രു​​ന്നു യു​​വാ​​ക്ക​​ളു​​ടെ ആ​​ക്ര​​മ​​ണം. 

ത​​െൻറ പു​​രോ​​ഗ​​മ​​ന നി​​ല​​പാ​​ടു​​ക​​ൾ കാ​​ര​​ണം മു​​മ്പും വ​​ധ​​ഭീ​​ഷ​​ണി​​ക​​ൾ ല​​ഭി​​ച്ച ബ​​ച്ചു ക​​മ്യൂ​​ണി​​സ്​​​റ്റ്​ പാ​​ർ​​ട്ടി ഒാ​​ഫ്​ ബം​​ഗ്ലാ​​ദേ​​ശി​​െൻറ ജി​​ല്ല ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി​​യാ​​യി പ്ര​​വ​​ർ​​ത്തി​​ച്ചി​​ട്ടു​​ണ്ട്. ഇ​​തു​​വ​​രെ കൊ​​ല​​പാ​​ത​​ക​​ത്തി‍​െൻറ ഉ​​ത്ത​​ര​​വാ​​ദി​​ത്തം ആ​​രും ഏ​​റ്റെ​​ടു​​ത്തി​​ട്ടി​​ല്ല. പൊ​​ലീ​​സ് അ​​ന്വേ​​ഷ​​ണം ന​​ട​​ത്തി​​വ​​രു​​ക​​യാ​​ണ്. 2015ൽ ​​നി​​രീ​​ശ്വ​​ര​​വാ​​ദി​​യും എ​​ഴു​​ത്തു​​കാ​​ര​​നും ബ്ലോ​​ഗ​​റു​​മാ​​യ അ​​വി​​ജി​​ത്​ റോ​​യി​​​യും അ​​ദ്ദേ​​ഹ​​ത്തി​​െൻറ പ്ര​​സാ​​ധ​​ക​​നാ​​യ ഫൈ​​സ​​ൽ ദി​​പാ​​നും ഇ​​ത്ത​​ര​​ത്തി​​ൽ റാ​​ഡി​​ക്ക​​ൽ മു​​സ്​​​ലിം സം​​ഘ​​ങ്ങ​​ളു​​ടെ ആ​​ക്ര​​മ​​ണ​​ത്തി​​ൽ കൊ​​ല്ല​​പ്പെ​​ട്ടി​​രു​​ന്നു.

Loading...
COMMENTS