Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightപ്രഫ. പന്മന...

പ്രഫ. പന്മന രാമചന്ദ്രൻനായർ അന്തരിച്ചു

text_fields
bookmark_border
Panmana-Ramanchandran-123
cancel

തിരുവനന്തപുരം: ഭാഷാ- വ്യാകരണ പണ്ഡിതനും സാഹിത്യ ചരിത്രകാരനും അധ്യാപകനുമായിരുന്ന പ്രഫ. പന്മന രാമചന്ദ്രൻനായർ (86) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെതുടർന്ന് തിരുവനന്തപുരം വഴുതക്കാട് ഗാന്ധിനഗറിലെ (116) സ്വവസതിയായ കൈരളിയിൽ ചൊവ്വാഴ്ച രാത്രി 8.30ഓടെയായിരുന്നു അന്ത്യം. സംസ‌്കാരം ബുധനാഴ‌്ച വൈകീട്ട‌് നാലിന‌് തൈക്കാട്​ ശാന്തികവാടത്തിൽ. ഭാര്യ: കെ.എൻ. ഗോമതിയമ്മ. മക്കൾ: ഹരീന്ദ്രകുമാർ (ഫാമിങ് കോർപറേഷൻ മുൻ എം.ഡി), ഡോ.കെ.ആർ.ജി. ഉഷാകുമാരി (ധനുവച്ചപുരം എൻ.എസ‌്.എസ‌് കോളജ‌് ചരിത്രവിഭാഗം മുൻ അധ്യക്ഷ), മഹേന്ദ്രകുമാർ (യു.എസ‌്.എ), മരുമക്കൾ: ശ്രീലേഖ (പി.ഡബ്ല്യു.ഡി എൻജിനീയർ), എം. രാജ‌്കുമാർ (മാനേജ‌്മ​​െൻറ്​ കൺസൾട്ടൻറ്​).

കണ്ണകത്ത് കുഞ്ചുനായരുടെയും കളീലിൽ ലക്ഷ്മിക്കുട്ടി അമ്മയുടെയും മകനായി 1931 ആഗസ്​റ്റ്​ 13ന‌് കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി താലൂക്കിലെ പന്മനയിലായിരുന്നു ജനനം. കൊല്ലം എസ്.എൻ കോളജിൽനിന്ന് ഊർജതന്ത്രത്തിൽ ബിരുദം നേടി. 1957ൽ തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജിൽനിന്ന് എം.എ മലയാളം ഒന്നാം റാങ്കോടെ വിജയിച്ച‌ു. ശൂരനാട്​ കുഞ്ഞൻപിള്ള എഡിറ്റർ ആയിരുന്ന കേരള സർവകലാശാല ലെക്സിക്കനിൽ രണ്ടുവർഷം ജോലി നോക്കി. പിന്നീട്​ പാലക്കാട് വിക്ടോറിയ കോളജിൽ മലയാള അധ്യാപകനായി.

1958ൽ ഗ്രന്ഥശാലാസംഘത്തിൽ അംഗമായ പന്മന തുടർന്ന‌് ഗ്രന്ഥാലോകത്തി​​​െൻറ സഹപത്രാധിപരായി. 1987ൽ യൂനിവേഴ്സിറ്റി കോളജ്​ മലയാളം വകുപ്പ് മേധാവിയായി വിരമിച്ചു. ഭാഷാസംബന്ധിയായതും ബാലസാഹിത്യ കൃതികളുമുൾപ്പെടെ 20 പുസ‌്തകങ്ങൾ  രചിച്ചു. 2010ൽ  ‘സ്മൃതിരേഖകൾ’  എന്ന പേരിൽ ആത്മകഥ പ്രസിദ്ധീകരിച്ചു. മലയാളവും മലയാളികളും, തെറ്റില്ലാത്ത മലയാളം, തെറ്റില്ലാത്ത ഉച്ചാരണം, തെറ്റും ശരിയും, ശുദ്ധമലയാളം തുടങ്ങിയവ പ്രസിദ്ധമാണ്​. നാരായണീയത്തിന‌് മികച്ച വിവർത്തനത്തിനുള്ള കേന്ദ്രസാഹിത്യ പുരസ‌്കാരം ലഭിച്ചു. സമഗ്രസംഭാവനക്കുള്ള കേരള സാഹിത്യ പുരസ‌്കാരം, ഇളംകുളം കുഞ്ഞൻപിള്ള പുരസ്കാരം, സംസ്ഥാന സർക്കാറി​​​െൻറ ബാലസാഹിത്യ പുരസ‌്കാരം എന്നിവയും ലഭിച്ചിട്ടുണ്ട്

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Panmana ramachandran nairMalayalam News
News Summary - Proffeser panmana ramachandran nair died-Kerala news
Next Story