കവി ടി.ഗോപി അന്തരിച്ചു

13:25 PM
07/04/2020
poet-t-gopi.jpg

കണ്ണൂർ: അർബുദത്തോട് അക്ഷരം കൊണ്ട് ചെറുത്തു നിന്ന പ്രശസ്ത കവി ടി.ഗോപി (49) അന്തരിച്ചു. അർബുദവും ഹൃദ്‌രോഗവും ബാധിച്ച് ഏറെ നാളായി ചികിൽസയിലായിരുന്നു. കവിത ജീവവായുവാക്കിയ ഇദ്ദേഹം ത​​െൻറ കവിതാ സമാഹാരം നേരിട്ട് വിൽപന നടത്തിയാണ് ചികിത്സക്ക് വഴി കണ്ടെത്തിയത്.

സാംസ്കാരിക പരിപാടികളിലും മറ്റും സ്വന്തം പുസ്തകങ്ങൾ നേരിട്ട് വിൽക്കുകയാണ് പതിവ്. കൂടാതെ പുസ്തകങ്ങൾ പോസ്റ്റൽ ,കൊറിയർ വഴി കേരളമൊട്ടുക്കും പ്രചരിച്ചു. ഹിഗ്വിറ്റ യുടെ രണ്ടാം വരവ്, പ്രകതീ മനോഹരി ' കൃതികൾ.

നിയമ ബിരുദധാരിയാണ്. കുറേക്കാലം തലശ്ശേരിയിൽ ജ്വല്ലറിയിൽ ജോലി ചെയ്തു. പിന്നീട് മുഴുസമയവും എഴുത്തിനായി നീക്കിവെച്ചു.  തലശ്ശേരി പാലിശ്ശേരിയിൽ പാർവതിയിലാണ് താമസം. ഭാര്യ: ബിന്ദു ( തോട്ടട ഐ.ടി.ഐ അധ്യാപിക). മക്കൾ: സിദ്ധാർത്ഥ് കൃഷ്ണ, ഋതുപർണ( വിദ്യാർത്ഥികൾ). അച്ഛൻ: കൃഷ്ണൻ, അമ്മ: രേവതി.

Loading...
COMMENTS