ഒ.എൻ.വിയുടെ കാവ്യരേഖകൾ പുരാരേഖവകുപ്പി​െൻറ സംരക്ഷണത്തിൽ

  • സാക്ഷരതാമിഷ​െൻറ ചരിത്രരേഖ സർവേക്ക്​ തുടക്കം

09:59 AM
10/05/2018
ONV.

തി​രു​വ​ന​ന്ത​പു​രം: മ​ല​യാ​ള​ത്തി​​െൻറ പ്രി​യ ക​വി ഒ.​എ​ൻ.​വി​യു​ടെ കാ​വ്യ​ജീ​വി​ത​ത്തി​​െൻറ ഒാ​ർ​മ തു​ടി​ക്കു​ന്ന രേ​ഖ​ക​ൾ ഇ​നി പു​രാ​രേ​ഖ​വ​കു​പ്പി​​െൻറ സം​ര​ക്ഷ​ണ​ത്തി​ൽ. ഒ.​എ​ൻ.​വി. കു​റു​പ്പി​െൻറ​യും പി​താ​വി​െൻറ​യും ആ​ദ്യ​കാ​ല കൈ​യെ​ഴു​ത്ത് പ്ര​തി​ക​ളാ​ണ്​ കൈ​മാ​റി​യ​ത്. 

ഒ.​എ​ൻ.​വി​യു​ടെ പി​താ​വ്​ ഒ.​എ​ൻ. കൃ​ഷ്​​ണ​ക്കു​റു​പ്പ്​ 1931 മേ​യ്​ 27ന്​ ​മ​ക​​െൻറ ജ​ന്മ​ദി​ന​ത്തി​ൽ എ​ഴു​തി​യ ഡ​യ​റി, 1951- -52 കാ​ല​ത്ത്​ ഒ.​എ​ൻ.​വി ബി.​എ​ക്ക്​ പ​ഠി​ച്ചി​രു​ന്ന​പ്പോ​ൾ വാ​യി​ച്ചി​രു​ന്ന ടാ​ഗോ​റി​െൻറ ക​ഥാ​സ​മാ​ഹാ​ര​ത്തി​ൽ ഇം​ഗ്ലീ​ഷി​ൽ ആ​ദ്യ​മാ​യി അ​ട​യാ​ള​പ്പെ​ടു​ത്തി​യ കൈ​യൊ​പ്പ്, 74ൽ ​ര​ചി​ച്ച ‘ക​റു​ത്ത​പ​ക്ഷി​യു​ടെ പാ​ട്ട്’ എ​ന്ന ക​വി​ത​യു​ടെ കൈ​യെ​ഴു​ത്ത് പ്ര​തി എ​ന്നീ രേ​ഖ​ക​ളാ​ണ് കൈ​മാ​റി​യ​ത്.  ക​വി​യു​ടെ വീ​ട്ടി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഭാ​ര്യ സ​േ​രാ​ജി​നി​യി​ൽ​നി​ന്ന്​ മ​ന്ത്രി​മാ​രാ​യ സി. ​ര​വീ​ന്ദ്ര​നാ​ഥ്, രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി എ​ന്നി​വ​ർ ഏ​റ്റു​വാ​ങ്ങി സാ​ക്ഷ​ര​താ​മി​ഷ​​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള ച​രി​ത്ര​രേ​ഖ സ​ർ​വേ​ക്ക്​ തു​ട​ക്കം കു​റി​ച്ചു. 

രേ​ഖ​ക​ളെ​ക്കു​റി​ച്ച്  സ​രോ​ജി​നി​യും മ​ക​ൻ രാ​ജീ​വും വി​ശ​ദീ​ക​രി​ച്ചു. ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു​വും കു​ടും​ബ​വും കൊ​ല്ല​ത്തെ​ത്തി​യ​പ്പോ​ൾ മു​നി​സി​പ്പ​ൽ കൗ​ൺ​സി​ല​റാ​യി​രു​ന്ന കൃ​ഷ്ണ​ക്കു​റു​പ്പി​െൻറ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു സ്വീ​ക​ര​ണം ന​ൽ​കി​യ​ത്. അ​തി​നു​ശേ​ഷം വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് ഭാ​ര്യ കെ. ​ല​ക്ഷ്മി​ക്കു​ട്ടി​യ​മ്മ ആ​ൺ​കു​ഞ്ഞി​ന്​ ജ​ന്മം ന​ൽ​കി​യ വി​വ​രം അ​റി​ഞ്ഞ​ത്. ആ ​ദി​ന​ത്തെ ഡ​യ​റി​യി​ൽ കൃ​ഷ്ണ​ക്കു​റു​പ്പ് സു​ദി​ന​മെ​ന്നാ​ണ്​ വി​ശേ​ഷി​പ്പി​ച്ച​ത്.   

സം​സ്​​ഥാ​ന​വ്യാ​പ​ക​മാ​യി ന​ട​ക്കു​ന്ന സ​ർ​വേ സാ​ക്ഷ​ര​താ​മി​ഷ​​െൻറ 70000 പ​ഠി​താ​ക്ക​ളെ ഉ​പ​യോ​ഗി​ച്ചാ​ണ്​ ന​ട​ത്തു​ന്ന​ത്. സം​സ്​​ഥാ​ന സാ​ക്ഷ​ര​താ​മി​ഷ​ൻ ഡ​യ​റ​ക്ട​ർ ഡോ.​പി.​എ​സ്. ശ്രീ​ക​ല, ആ​ർ​ക്കൈ​വ്സ്​ വ​കു​പ്പ് ഡ​യ​റ​ക്ട​ർ പി. ​ബി​ജു, ച​രി​ത്ര​രേ​ഖ സ​ർ​വേ കോ-​ഓ​ഡി​നേ​റ്റ​ർ ഇ.​വി. അ​നി​ൽ​കു​മാ​ർ, ഒ.​എ​ൻ.​വി​യു​ടെ മ​ക​ൾ ഡോ. ​മാ​യാ​ദേ​വി തു​ട​ങ്ങി​യ​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Loading...
COMMENTS