പി.കെ പാറക്കടവിന്‍റെ ഇടിമിന്നലുകളുടെ പ്രണയം അറബ് പത്രത്തിൽ 

12:38 PM
06/03/2019

ഫലസ്തീൻ പശ്ചാത്തലത്തിൽ പി.കെ.പാറക്കടവ് എഴുതിയ ഇടിമിന്നലുകളുടെ പ്രണയം എന്ന നോവലിനെക്കുറിച്ച് ലണ്ടനിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന അൽ അറബി അൽ ജദീദ് എന്ന പത്രത്തിൽ വിശദമായ ഒരു ലേഖനം. 

കേരളത്തിൽ നിന്ന് ഫലസ്തീനിന്‍റെ പ്രണയവും പോരാട്ടവും പ്രമേയമാക്കിയ ഒരു നോവൽ പുറത്തിറങ്ങി എന്ന നിലയിലാണ് ലേഖനം. ലണ്ടൻ ആസ്ഥാനമായി പുറത്തിറക്കുന്ന അൽ അറബി അൽ ജദീദ അന്തർ ദേശീയമായി വിതരണം ചെയ്യപ്പെടുന്ന പത്രമാണ്.

ഡി സി ബുക്ക്സ് പ്രസിദ്ധീകരിച്ച ഇടിമിന്നലുകളുടെ പ്രണയത്തിന്‍റെ നാലാം പതിപ്പ് ഈയിടെയാണ് പുറത്തു വന്നത് .
കവിതയും സ്നേഹവും ഫലസ്തീനികളോടുള്ള ഐക്യദാർഢ്യവും അസ്വസ്ഥ പ്രദേശങ്ങളിലെ മനുഷ്യജീവിതത്തെ കുറിച്ചുള്ള ഉൾക്കാഴ്ചയും വിസ്മയകരമായ കയ്യൊതുക്കവും കൊണ്ട് അത്ഭുതപ്പെടുത്തുന്ന ഈ ലഘു നോവൽ രാഷ്ട്രീയ വിഷയങ്ങൾ എങ്ങനെ കലാപരമായി കൈകാര്യം ചെയ്യാമെന്നതിനു മികച്ച ഉദാഹരണമാണെന്ന് സച്ചിദാനന്ദൻ അവതാരികയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

 

Loading...
COMMENTS