പിണറായി മഹിജയെ സന്ദർശിക്കണമായിരുന്നു – എം. മുകുന്ദൻ
text_fieldsകോഴിക്കോട്: ജിഷ്ണുവിൻെറ അമ്മ മഹിജയെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിക്കണമായിരുന്നുവെന്ന് സാഹിത്യകാരൻ എം. മുകുന്ദൻ. ഞാനായിരുന്നെങ്കിൽ ആദ്യം അതായിരുന്നു ചെയ്യുക. എങ്കിൽ പ്രശ്നം ഇത്ര വഷളാകുമായിരുന്നില്ലെന്നും മുകുന്ദൻ പറഞ്ഞു. പുനത്തിൽ കുഞ്ഞബ്ദുല്ലക്ക് പുരസ്കാരം നൽകുവാനായി കോഴിക്കോട് എത്തിയതായിരുന്നു അദ്ദേഹം.
അധികാരത്തിൽ വന്നാൽ എങ്ങനെ തുടരാം എന്നതാണ് പാർട്ടികൾ നോക്കുന്നത്. മുഖ്യമന്ത്രിക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യണമെന്നുണ്ട്. എന്നാൽ, സാധിക്കുന്നില്ല. മുൻ മുഖ്യമന്ത്രിക്കും ഇതുതന്നെയാണ് സംഭവിച്ചത്. ആദ്യ മാസങ്ങളിൽ വൻ പ്രതീക്ഷ നൽകിയെങ്കിലും പിന്നീട് വിവാദങ്ങൾ മാത്രമായെന്നും അദ്ദേഹം പറഞ്ഞു.
ചെറിയ സംഭവങ്ങൾ പോലും കേരളത്തിൽ വൻ വിവാദമാകുന്നു. ഇത് ഇൗ നാടിൻെറ ശാപമാണ്. സർക്കാറിനെ ഭരിക്കാൻ അനുവദിക്കുകയാണ് വേണ്ടത്. വിവാദങ്ങൾക്ക് വേണ്ടി വിവാദങ്ങൾ ഉണ്ടാക്കുന്നത് ശരിയല്ലെന്നും മുകുന്ദൻ കൂട്ടിച്ചേർത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
