Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightപുലിറ്റ്സർ ജേതാവ്...

പുലിറ്റ്സർ ജേതാവ് ഫിലിപ്പ് റോത്ത് അന്തരിച്ചു

text_fields
bookmark_border
Philip-Roth
cancel

ന്യൂ​യോ​ർ​ക്ക്: ​പ്ര​ശ​സ്ത അ​മേ​രി​ക്ക​ൻ എ​ഴു​ത്തു​കാ​ര​ൻ ഫി​ലി​പ്പ് റോ​ത്ത്(85) അ​ന്ത​രി​ച്ചു. ചൊ​വ്വാ​ഴ്ച രാ​ത്രി ന്യൂ​യോ​ർ​ക്കി​ലെ ആ​ശു​പ​ത്രി​യി​ൽ വ​ച്ചാ​യി​രു​ന്നു അ​ന്ത്യം. പു​ലി​സ്റ്റ​ർ, മാ​ൻ ബു​ക്ക​ർ പ്രൈസ്, നാ​ഷ​ണ​ൽ ബു​ക്ക് അ​വാ​ർ​ഡ് തു​ട​ങ്ങി​യ നി​ര​വ​ധി പു​ര​സ്കാ​ര​ങ്ങ​ൾ അ​ദ്ദേ​ഹം നേ​ടി​യി​ട്ടു​ണ്ട്. 

1933 മാ​ർ​ച്ച് 19ന് ​ജൂ​ത കൂ​ടി​യേ​റ്റ കു​ടും​ബ​ത്തി​ല്‍ ജ​നി​ച്ച റൂ​ത്ത് 59 വ​ര്‍​ഷ​ത്തെ എ​ഴു​ത്തു​ജീ​വി​ത​ത്തി​നി​ടെ മു​പ്പ​തി​ല​ധി​കം പു​സ്ത​ക​ങ്ങ​ൾ ര​ചി​ച്ചു. ‌മ​ല​യാ​ള​മ​ട​ക്കം നി​ര​വ​ധി ഭാ​ഷ​ക​ളി​ലേ​ക്ക് റൂ​ത്തി​ന്‍റെ സൃ​ഷ്ടി​ക​ള്‍ മൊ​ഴി​മാ​റ്റം ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. 1959ല്‍ ​പ്ര​സി​ദ്ധീ​ക​രി​ച്ച "ഗു​ഡ്ബൈ കൊ​ളം​ബ​സ്' ചെ​റു​ക​ഥാ സ​മാ​ഹാ​ര​ത്തി​ലൂ​ടെ​യാ​ണ് എ​ഴു​ത്തു​ജീ​വി​തം ആ​രം​ഭി​ച്ച​ത്. ദ ​ഗോ​സ്റ്റ് റൈ​റ്റ​ർ, ദ ​കൗ​ണ്ട​ര്‍​ലൈ​ഫ്, ഐ ​മാ​രീ​ഡ് എ ​ക​മ്യൂ​ണി​സ്റ്റ്, ദ ​പ്രൊ​ഫ​സ​ര്‍ ഓ​ഫ് ഡി​സൈ​ർ, ദ ​ഡ​യി​ങ് അ​നി​മ​ല്‍ തു​ട​ങ്ങി​യ​വ​യാ​ണ് പ്ര​ശ​സ്ത കൃ​തി​ക​ൾ. നാ​ലി​ലേ​റെ പു​സ്ത​ക​ങ്ങ​ള്‍ സി​നി​മ​ക​ളാ​യി. ‘ഞാ​ന്‍ വി​വാ​ഹം ക​ഴി​ച്ച​ത് ഒ​രു സ​ഖാ​വി​നെ, അ​മേ​രി​ക്ക​ക്കെ​തി​രെ ഉ​പ​ജാ​പം, അ​വ​ജ്ഞ എ​ന്നീ നോ​വ​ലു​ക​ള്‍ മ​ല​യാ​ള​ത്തി​ല്‍ ഡി​സി ബു​ക്സ് പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്.


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:literature newsmalayalam newsPulitzer PrizePhilip roth
News Summary - Philip roth passed away-Litera
Next Story