ശശികലയുടെ വിഷകല മാറാൻ സർപ്പഹോമം നന്നാവും -പി. സുരേന്ദ്രൻ

11:55 AM
11/09/2017
surendran-p

പരപ്പനങ്ങാടി: ശശികല സ്വന്തം നാവിലെ വിഷവൃണം മാറ്റാൻ ഏതെങ്കിലും സർപ്പക്ഷേത്രത്തിൽ പോയി ഹോമം നടത്തണമെന്ന് കഥകൃത്ത് പി. സുരേന്ദ്രൻ. എത്ര എഴുത്തുകാരെ കൊന്നുതള്ളിയാലും എന്തെല്ലാം ഭീഷണി ഉയർത്തിയാലും  മതേതര നിലപാടിൽനിന്ന് ഒരിഞ്ച് പിറകോട്ടടിപ്പിക്കാൻ കഴിയില്ല.

ശിഹാബ് തങ്ങൾ ഫൗണ്ടേഷൻ നടത്തിയ ജീവകാരുണ്യ വാർഷിക മഹാസംഗമത്തിൽ ‘ശിഹാബ് തങ്ങൾ: ദർശനവും സന്ദേശവും’ സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐ.എസിന് ഖുർആൻ കൈകൊണ്ട് തൊടാനോ പ്രവാചക‍​​െൻറ പേര് ഉച്ചരിക്കാനോ അർഹതയില്ലന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

COMMENTS