ബൽറാമിനെ വിമർശിച്ച് സാറാ ജോസഫും എൻ.എസ്.മാധവനും

22:22 PM
10/01/2018
VT-Balram

 തൃ​ശൂ​ർ: എ.​കെ.​ജി​ക്കെ​തി​രെ പ​രാ​മ​ർ​ശ​ത്തി​ൽ വി.​ടി. ബ​ൽ​റാ​മി​നെ വി​മ​ർ​ശി​ച്ച് സാ​റാ ജോ​സ​ഫും എ​ൻ.​എ​സ്. മാ​ധ​വ​നും.  വ്യാ​ഖ്യാ​നി​ച്ച്​ വ​ഷ​ളാ​ക്കി​യ അ​റു​വ​ഷ​ള​ന്‍ പ്ര​സ്താ​വ​ന അ​ന്ത​സ്സാ​യി പി​ന്‍വ​ലി​ക്കാ​തെ നാ​ടു മു​ഴു​വ​ന്‍ ഇ​ട്ട​ല​ക്കി കൂ​ടു​ത​ല്‍ അ​പ​ഹാ​സ്യ​നാ​കു​ന്ന​ത്​ എ​ന്തി​നെ​ന്ന് സാ​റാ ജോ​സ​ഫ് ചോ​ദി​ച്ചു. ബ​ൽ​റാ​മി​നെ ക​ല്ലെ​റി​യു​ന്ന​ത് മോ​ശം കാ​ര്യ​മാ​ണെ​ന്നും സൈ​ബ​ർ സ​ങ്കേ​ത​മു​പ​യോ​ഗി​ച്ച് ക​ഴി​യും വി​ധം ആ​ക്ര​മി​ക്കു​ക​യാ​ണ് വേ​ണ്ട​തെ​ന്നും എ​ൻ.​എ​സ്. മാ​ധ​വ​ൻ പ​റ​യു​ന്നു. 

സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലാ​ണ് സാ​റാ ജോ​സ​ഫും എ​ൻ.​എ​സ്. മാ​ധ​വ​നും അ​ഭി​പ്രാ​യം രേ​ഖ​പ്പെ​ടു​ത്തി​യ​ത്. എ.​കെ.​ജി വി​വാ​ഹി​ത​നാ​യി വ​ര്‍ഷ​ങ്ങ​ള്‍ക്കു ശേ​ഷം 1963ൽ ​ത​​​െൻറ വി​വാ​ഹം ന​ട​ക്കു​മ്പോ​ൾ പ​തി​ന​ഞ്ച​ര വ​യ​സ്സാ​ണ് പ്രാ​യ​മെ​ന്ന് സാ​റാ ജോ​സ​ഫ് ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. മാ​ധ​വി​ക്കു​ട്ടി​യു​ടെ വി​വാ​ഹം 15ാം വ​യ​സ്സി​ലാ​ണ്. ബ​ല്‍റാ​മി​​െൻറ മു​ന്‍ ത​ല​മു​റ​ക​ളി​ലും കാ​ണും പ​ന്ത്ര​ണ്ടും പ​തി​ന​ഞ്ചും വ​യ​സ്സി​ൽ വി​വാ​ഹി​ത​രാ​യ പെ​ണ്‍കു​ട്ടി​ക​ള്‍. പ​ത്തും പ​തി​ന​ഞ്ചും പെ​റ്റു​കൂ​ട്ടി​യ പേ​റ്റു യ​ന്ത്ര​ങ്ങ​ൾ. 

ഇ​പ്പോ​ഴും ന​ട​ക്കു​ന്നു​ണ്ട് ഇ​തൊ​ക്കെ. ഈ​യ​ടു​ത്ത കാ​ല​ത്ത​ല്ലേ ബോ​ധം തെ​ളി​ഞ്ഞി​ട്ടു​ള്ളൂ​വെ​ന്നും സാ​റാ ജോ​സ​ഫ് വി​മ​ർ​ശി​ക്കു​ന്നു. അ​സ​ഹി​ഷ്ണു​ത സം​ഘി​ക​ളു​ടെ കു​ത്ത​ക​യൊ​ന്നു​മ​ല്ലെ​ന്നും വേ​ണ്ടി​വ​ന്നാ​ല്‍ ഫേ​സ്​​ബു​ക്ക് അ​ക്കൗ​ണ്ട്​ പൂ​ട്ടി​ക്കാ​നും ക​ഴി​യു​മെ​ന്ന് സി​വി​ക് ച​ന്ദ്ര​ന് ബോ​ധ്യ​മാ​യ​ല്ലോ അ​ല്ലേ? എ​ന്നും സാ​റാ ജോ​സ​ഫ് പ​രി​ഹ​സി​ക്കു​ന്നു. ഫേ​സ്ബു​ക്കി​ൽ ജീ​വി​ക്കു​ന്ന ജീ​വി​യാ​യ വി.​ടി. ബ​ൽ​റാ​മി​നെ ക​ല്ലെ​റി​യു​ന്ന​ത് മോ​ശം ആ​ശ​യ​മാ​െ​ണ​ന്നും ബ​ൽ​റാം പ​റ​ഞ്ഞ​തി​ന് സൈ​ബ​ർ സ​ങ്കേ​ത​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് ക​ഴി​യും വി​ധ​മെ​ല്ലാം ആ​ക്ര​മി​ക്കു​ക​യാ​ണ് വേ​ണ്ട​തെ​ന്നും എ​ൻ.​എ​സ്. മാ​ധ​വ​ൻ അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു. ക​ല്ലെ​റി​യു​ക എ​ന്ന​ത് മോ​ശ​വും അ​തൊ​രു ഭീ​ക​ര കാ​ര്യ​വു​മാ​ണ്. അ​പ​ല​പി​ക്ക​പ്പെേ​ട​ണ്ട ക്രി​മി​ന​ൽ പ്ര​വ​ർ​ത്ത​നം. 

അ​തു​കൊ​ണ്ട് കീ ​ബോ​ർ​ഡി​ൽ വി​ര​ൽ ഉ​പ​യോ​ഗി​ച്ച്​ അ​യാ​ൾ​ക്കെ​തി​രെ ആ​ക്ര​മ​ണം ന​ട​ത്ത​ണ​മെ​ന്നും എ​ൻ.​എ​സ് ട്വി​റ്റ​റി​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ടു. എ.​കെ.​ജി​ക്കെ​തി​രാ​യ പ​രാ​മ​ർ​ശ​ത്തി​ൽ നേ​ര​ത്തെ​യും എ​ൻ.​എ​സ്. മാ​ധ​വ​ൻ ബ​ൽ​റാ​മി​നെ വി​മ​ർ​ശി​ച്ച് രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

Loading...
COMMENTS