Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightനിഷയുടെ...

നിഷയുടെ വെളിപ്പെടുത്തൽ; ഷോണി​െൻറ പരാതി ​അന്വേഷിക്കാനാവില്ലെന്ന്​ പൊലീസ്​

text_fields
bookmark_border
Nisha-and-Shone
cancel

കോട്ടയം: കേരള കോൺഗ്രസ്​ നേതാവ്​ ജോസ്​ കെ. മാണിയുടെ ഭാര്യ നിഷ ജോസി​​​െൻറ വെളിപ്പെടുത്തൽ അന്വേഷിക്കണമെന്ന ഷോൺ ജോർജി​​​െൻറ പരാതിയിൽ കേസ് എടുക്കാനാകില്ലെന്ന് പൊലീസ്. പരാതിയിൽ പറഞ്ഞിട്ടുള്ള വകുപ്പുകൾ അനുസരിച്ച് കേസ് എടുക്കാനാകില്ലന്നും ഇക്കാര്യത്തിൽ ഷോണിന് കോടതിയെ സമീപിക്കാമെന്നും പൊലീസ് അറിയിച്ചു.

നിഷയുടെ ‘ദി അദർ ​ൈസഡ്​ ഒാഫ്​ ദിസ്​ ലൈഫ്​’ എന്ന പുസ്തകത്തിലെ പരാമർശങ്ങളുമായി ബന്ധപ്പെട്ട് തനിക്കെതിരെ സമൂഹ മാധ്യമങ്ങളിൽ വ്യാപക പ്രചരണം നടക്കുന്നുണ്ടെന്നും വെളിപ്പെടുത്തൽ അന്വേഷിക്കണമെന്നുമായിരുന്നു ഷോണി​​​െൻറ ആവശ്യം. ഡി.ജി.പിക്കും കോട്ടയം എസ്​.പിക്കും നൽകിയ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്യാനാവില്ലെന്ന് കാട്ടി ഈരാറ്റുപേട്ട പൊലീസ് ഷോണിന് മറുപടി നൽകി. 

ട്രെയിന്‍ യാത്രക്കിടെ ഒരു പ്രമുഖനായ രാഷ്ട്രീയനേതാവിന്‍റെ മകന്‍ തന്നെ അപമാനിക്കാന്‍ ശ്രമിച്ചുവെന്നാണ് നിഷ ജോസ് 59 അധ്യായങ്ങളുള്ള പുതിയ ത്തിൽ പറയയുന്നത്​. തിരുവനന്തപുരത്തുനിന്നു കോട്ടയത്തേക്കുള്ള ട്രെയിൻ യാത്രക്കിടെയായിരുന്നു സംഭവം എന്ന് പറയുന്നുണ്ടെങ്കിലും ഇയാളുടെ പേര് വ്യക്തമാക്കുന്നില്ല. 

തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ രാത്രി തനിയെ കോട്ടയത്തേക്ക് ട്രെയിൻ കയറാൻ എത്തിയപ്പോഴാണ് അയാളെ കണ്ടത്. മെലിഞ്ഞ യുവാവ് രാഷ്ട്രീയനേതാവായ സ്വന്തം അച്ഛന്‍റെ പേരു പറഞ്ഞാണ് പരിചയപ്പെട്ടത്. അപകടത്തിൽപ്പെട്ട് തിരുവനന്തപുരത്ത് ആശുപത്രിയിൽ കിടക്കുന്ന ഭാര്യാപിതാവിനെ കാണാൻ വന്നതാണെന്നും പറഞ്ഞു. ട്രെയിനിൽ കയറിയ അയാൾ അടുത്തു വന്നിരുന്നു സംസാരം തുടങ്ങി. ഇയാൾ പോകാതായപ്പോൾ ടി.ടി.ആറിനോട് പരാതിപ്പെട്ടു. പ​േക്ഷ  ടി.ടി.ആർ ഇടപെട്ടില്ല. തിരികെ സീറ്റിലെത്തിയിട്ടും സഹയാത്രികൻ ശല്യപ്പെടുത്തൽ തുടർന്നു. മൂന്നോ നാലോ തവണ അനാവശ്യമായി  കാൽപാദത്തിൽ സ്പർശിച്ചു. അതോടെ അവിടെ നിന്നും പോകണമെന്ന് ഇയാളോട് കർശനമായി ആവശ്യപ്പെടുകയായിരുന്നുവെന്നും നിഷ പറയുന്നു. 

എന്നാൽ പരാമർശം ചർച്ചയാവുകയും ഫോൺ ജോർജിനെയാണ്​ നിഷ ഉദ്ദേശിച്ചതെന്ന്​ സാമൂഹിക മാധ്യമങ്ങളിൽ പ്രചാരണം നടക്കുകയും ചെയ്​തിരുന്നു. തുടർന്നാണ്​ ഷോൺ നിഷയു​െട പുസ്​തകത്തി​െല പരാമർശത്തിനെതിരെ പരാതി നൽകിയത്​.

തനിക്കും പിതാവിനുമുള്ള  അംഗീകാരവും ആദരവും ഇടിച്ചുതാഴ്​ത്തി  അപകീർത്തിപ്പെടുത്തുകയെന്ന ഉദ്ദേശ്യത്തോടെ​യാണ്​ അപമാനിക്കാൻ ശ്രമിച്ച വ്യക്തിയുടെ ​പേര്​ വെളി​പ്പെടുത്താതെ സംശയത്തി​​​​​െൻറ നിഴലിൽ നിർത്തുന്ന പരാർശങ്ങൾ​ നടത്തിയിട്ടുള്ളത്​. നിഷയോടൊപ്പം തിരുവനന്തപുരത്തുനിന്ന്​ ട്രെയിനിൽ യാത്രചെയ്തിട്ടില്ല. പുസ്​തകവിൽപന വർധിപ്പിക്കണമെന്ന ഉദ്ദേശ്യത്തോടെയുള്ള പരാമർശങ്ങൾ തനിക്ക്​ അപകീർത്തിയും അപമാനവും ഉണ്ടാക്കി. അതിനാൽ  അന്വേഷണം നടത്തി നിജസ്ഥിതി പുറത്തുകൊണ്ടുവന്ന്​ തെറ്റിദ്ധാരണ തീർക്കണം. സമൂഹമാധ്യമത്തിൽ അപമാനിക്കുന്ന വിധത്തിൽ​ പ്രചാരണം നടത്തിയവർക്കെതിരെ കേസെടുത്ത്​ അന്വേഷിക്കണമെന്നും പരാതിയിൽ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:literature newsmalayalam newsNisha joseThe other side of this lifeShone George
News Summary - No Probe Over Shone's Complaint - Literature News
Next Story