Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സൂര്യനെല്ലി പെൺകുട്ടിയുടെ ജീവിതം തകർക്കുന്ന സിബി മാത്യൂസിന്‍റെ പുസ്തകം പിൻവലിക്കണം
text_fieldsbookmark_border
തിരുവനന്തപുരം: സിബി മാത്യൂസ് എഴുതിയ 'നിർഭയം' എന്ന പുസ്തകം ഉടൻ പിൻവലിക്കണമെന്ന് മഹിളാ ഫെഡറേഷൻ ദേശീയ സെക്രട്ടറി ആനിരാജ. പുസ്തകത്തിലെ പരാമർശങ്ങൾ പെൺകുട്ടിയുടെ ജീവിതം തകർക്കുന്നതാണ്. പുസ്തകത്തിൽ പെൺകുട്ടി ആരെന്ന് വെളിപ്പെടുത്തുന്നുണ്ട്. ഇത് ശരിയല്ല. സൂര്യനെല്ലി പെൺകുട്ടി തെറ്റുകാരി ആണെന്ന് സ്ഥാപിക്കാനും പി.ജെ. കുര്യൻ അടക്കമുള്ളവരെ വെള്ളപൂശാനുമുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും ആനിരാജ പറഞ്ഞു.
പെൺകുട്ടിയുടേയും കുടുംബത്തിന്‍റെയും സ്വസ്ഥതയും സമാധാനവും തകർക്കുന്ന പരാമർശങ്ങളാണ് പുസ്തകത്തിലൂടെ സിബി മാത്യൂസ് നടത്തിയിരിക്കുന്നത്. ഈ കേസിനെക്കുറിച്ച് പരാമർശിക്കുന്ന അധ്യായം ഉടൻ തന്നെ പിൻവലിക്കണമെന്നും അവർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
