Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ലാലേട്ടൻ രാജിവെക്കട്ടെ, പകരം ഹാർവി വെയ്ൻസ്റ്റീനുണ്ടല്ലോ-എൻ.എസ് മാധവൻ
text_fieldsbookmark_border
കൊച്ചി: മോഹൻ ലാൽ അമ്മ പ്രസിഡന്‍റ് സ്ഥാനത്ത് നിന്നും രാജിവെക്കണമെന്ന് എൻ.എസ് മാധവൻ. പകരം ഹോളിവുഡ് നിർമാതാവ് ഹാർവി വെയ്ൻസ്റ്റീനെ അമ്മയുടെ പ്രസിഡന്‍റാക്കണമെന്നാണ് എൻ.എസ് മാധവൻ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. നിരവധി ബലാൽസംഗ കേസുകളിൽ പ്രതിയാണ് ഹോളിവുഡ് നിർമാതാവ് ഹാർവി വെയ്ൻസ്റ്റീൻ. നൂറിലധികം നടിമാരാണ് ഇയാൾക്കെതിരെ പരാതി ഉന്നയിച്ച് രംഗത്തെത്തിയിരുന്നത്.
ലാലേട്ടൻ രാജി വയ്ക്കുക. ഹാർവി വൈൻസ്റ്റൈനിനെ AMMAയുടെ പ്രസിഡന്റാക്കുക. #Metoo
— N.S. Madhavan (@NSMlive) June 26, 2018
നടീനടന്മാരുടെ സംഘടനയായ അമ്മയിലേക്ക് ദിലീപിനെ തിരിച്ചെടുത്തതിനെ പരിഹസിച്ചാണ് എൻ.എസ് മാധവന്‍റെ ട്വീറ്റ്. നടി ആക്രമിക്കപ്പെട്ട കേസിൽ നേരത്തേയും നടിയെ അനുകൂലിച്ചുകൊണ്ട് എൻ.എസ് മാധവൻ രംഗത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
