കൊച്ചി: ദിലീപിനെ അനുകൂലിച്ച് രംഗത്തെത്തിയ സംവിധായകൻ അടൂർ ഗോപാലകൃഷ്ണനേയും എഴുത്തുകാരൻ സക്കറിയയേയും പരഹസിച്ച് എൻ.എസ് മാധവൻ. ഐസ്‌ക്രീം, സോളാര്‍ തുടങ്ങി വമ്പന്‍മാര്‍ സംശയിക്കപ്പെട്ട കേസുകളില്‍ കണ്ട ജനരോഷവും പരദുഃഖ ഹര്‍ഷവും മാത്രമെ ദിലീപിന്‍റെ കാര്യത്തിലും ഉണ്ടായിട്ടുള്ളുവെന്ന് എൻ.എസ് മാധവൻ കുറിപ്പിൽ പറയുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്ന ദിലീപ് അനുകൂല പോസ്റ്റുകളെ വിമർശിക്കുന്ന അദ്ദേഹം ഇപ്പോൾ ഈ ന്യായബോധം ഉണരുന്നത് ഹീനകൃത്യം മറക്കാനും പ്രതിക്കുവേണ്ടിയുമാണെന്ന് ആർക്കാണ് അറിയാത്തത് എന്നും ചോദിക്കുന്നു.
അടൂരിന്‍റെയും സക്കറിയയുടേയും ചിത്രത്തിനൊപ്പം 'ദൈവം അകറ്റിയവരെ ദിലീപ് കൂട്ടിയോജിപ്പിച്ചു' എന്ന തലക്കെട്ടിൽ എൻ.മാധവൻകുട്ടിയുടെ ട്വീറ്റിനും എൻ.എസ് മാധവൻ പരിഹാസരൂപേണ മറുപടി നൽകിയിട്ടുണ്ട്.
ദിലീപിനെ അനുകൂലിച്ച് അടൂരും സക്കറിയയും രംഗത്തെത്തിയത് സോഷ്യൽ മീഡിയിയൽ വലിയ വിമര്‍ശനങ്ങള്‍ക്കും ട്രോളുകൾക്കും കാരണമായിരുന്നു. ഞാന്‍ അറിയുന്ന ദിലിപ് അധോലോക നായകനോ, കുറ്റവാളിയോ അല്ലെന്നായിരുന്നു അടൂരിന്‍റെ പ്രതികരണം. ദിലീപിന് നേരെയുള്ള മാധ്യമ വിചാരണ സാമാന്യ നീതിക്കും മനുഷ്യാവകാശങ്ങള്‍ക്കും വിരുദ്ധമാണെന്നായിരുന്നു സക്കറിയയുടെ വിമര്‍ശനം.