എ‍​ന്‍റേത്​ ഭാരതീയ സാഹിത്യവഴി –അക്കിത്തം

00:19 AM
30/11/2019
akkitham-291119.jpg

ആ​ന​ക്ക​ര (പാലക്കാട്​): ജ്ഞാ​ന​പീ​ഠം പു​ര​സ്​​കാ​ര​ത്തി​ൽ ഏ​റെ സ​ന്തോ​ഷ​മു​ണ്ടെ​ന്ന്​ അ​ക്കി​ത്തം അ​ച്യു​ത​ൻ ന​മ്പൂ​തി​രി. പു​ര​സ്​​കാ​ര നേ​ട്ട​ത്തി​നു​ശേ​ഷം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​​ക​രോ​ട്​ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.  ‘‘മ​ല​യാ​ള​ത്തി​ല്‍ എ​ന്നേ​ക്കാ​ള്‍ വ​ലി​യ ക​വി​ക​ള്‍ ഉ​ണ്ടാ​യി​ട്ടു​ണ്ട്. മ​ഹാ​ക​വി ഇ​ട​ശ്ശേ​രി, വൈ​ലോ​പ്പി​ള്ളി, വി.​ടി അ​വ​രൊ​ക്കെ എ​ന്നേ​ക്കാ​ള്‍ വ​ലി​യ​വ​രാ​ണ്. ഇ​ട​ശ്ശേ​രി എ​ന്നെ പ​ഠി​പ്പി​ച്ച​ത് സാ​ഹി​ത്യം എ​ന്നു​പ​റ​ഞ്ഞാ​ല്‍ ജീ​വി​ത​ത്തി​ലെ ക​ണ്ണീ​രി‍​െൻറ അ​ന്വേ​ഷ​ണം ആ​െ​ണ​ന്ന​താ​ണ്. എ​ന്നാ​ല്‍, അ​വ​ര്‍ക്കൊ​ന്നും കി​ട്ടാ​ത്ത ഒ​രു പ്ര​ശ​സ്തി എ​നി​ക്ക് കി​ട്ടി. ആ​യു​സ്സി‍​െൻറ ശ​ക്തി​യാ​വാം പു​ര​സ്​​കാ​രം ല​ഭി​ക്കാ​ൻ കാ​ര​ണം.

ഭാ​ര​തീ​യ സം​സ്കാ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സാ​ഹി​ത്യ​വ​ഴി​യാ​ണ് എ‍േ​ൻ​റ​ത്. അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ​വ​രും ഇ​തി​ല്‍ സ​ന്തോ​ഷി​ക്കു​ന്നു​െ​ണ്ട​ന്ന് എ​നി​ക്ക​റി​യാം. ഞാ​നീ പൊ​ന്നാ​നി ഭാ​ഗ​ത്ത്​ എ​ഴു​തി​ന​ട​ന്നി​രു​ന്ന ഒ​രാ​ളാ​ണ്. ഇ​തെ​ല്ലാം ശ്ര​ദ്ധി​ക്കു​ക​യും അ​തേ​കു​റി​ച്ച് എ​ഴു​തു​ക​യും ചെ​യ്തി​രു​ന്ന ലീ​ലാ​വ​തി ടീ​ച്ച​ര്‍, ശ​ങ്കു​ണ്ണി​നാ​യ​ര്‍, അ​ച്യു​ത​ന്‍, ശ​ങ്ക​ര​ന്‍, അ​ച്യു​ത​നു​ണ്ണി, ആ​ത്മാ​രാ​മ​ന്‍, വ​സ​ന്ത​ന്‍...​അ​വ​രൊ​ക്കെ എ​ന്നേ​ക്കാ​ള്‍ സ​ന്തോ​ഷ​ത്തി​ലാ​ണ്.

അ​തു​പോ​ലെ​ത​ന്നെ എ‍​െൻറ കു​റി​പ്പു​ക​ള്‍ മ​റ്റു​ഭാ​ഷ​ക​ളി​ലേ​ക്ക് വി​വ​ര്‍ത്ത​നം ന​ട​ത്താ​ന്‍ ഒ​രു​പാ​ട് പേ​ര് പ​ണി​യെ​ടു​ത്തു. ചൗ​ഹാ​ൻ, ഹ​രി​ഹ​ര​നു​ണ്ണി​ത്താ​ന്‍, ആ​ര്‍സു, പ​ണി​ക്ക​ര്‍ എ​ന്നി​വ​രെ​യും എ​നി​ക്ക് മ​റ​ക്കാ​ന്‍ ക​ഴി​യി​ല്ല’’. -അ​ക്കി​ത്തം കൂ​ട്ടി​ച്ചേ​ർ​ത്തു.

Loading...
COMMENTS