മൂ​​ർ​​ത്തീ​​ദേ​​വി പു​​ര​​സ്​​​കാ​​രം ജ​​യ്​ ഗോ​​സ്വാ​​മി​​ക്ക്​ 

08:30 AM
17/12/2017
joy-goswamy
ജയ്​ ഗോസ്വാമി

ന്യൂ​​ഡ​​ൽ​​ഹി: 2017ലെ ​​മൂ​​ർ​​ത്തീ​​ദേ​​വി പു​​ര​​സ്​​​കാ​​രം ബം​​ഗാ​​ളി ക​​വി ജ​​യ്​ ഗോ​​സ്വാ​​മി​​ക്ക്. ഭാ​​ര​​തീ​​യ ജ്​​​ഞാ​​ന​​പീ​​ഠ സ​​മി​​തി ന​​ൽ​​കു​​ന്ന മൂ​​ർ​​ത്തീ​​ദേ​​വി പു​​ര​​സ്​​​കാ​​ര​​ത്തി​​ന​​ർ​​ഹ​​നാ​​കു​​ന്ന ആ​​ദ്യ ബം​​ഗാ​​ളി ക​​വി​​യാ​​ണ്​ ഇ​​ദ്ദേ​​ഹം. ‘ദു ​​ദൊ​​ന്ദോ പൊ​​വാ​​ര മാ​​ത്രോ’ എ​​ന്ന ക​​വി​​ത​​സ​​മാ​​ഹാ​​ര​​ത്തി​​നാ​​ണ്​ നാ​​ലു ല​​ക്ഷം രൂ​​പ​​യും ഫ​​ല​​ക​​വും സ​​ര​​സ്വ​​തി പ്ര​​തി​​മ​​യു​​മ​​ട​​ങ്ങു​​ന്ന പു​​ര​​സ്​​​കാ​​രം. ആ​​ത്​​​മ​​ക​​ഥാം​​ശ​​മു​​ള്ള കൃ​​തി​​യാ​​ണ്​ ദു ​​ദൊ​​ന്ദോ പൊ​​വാ​​ര മാ​​ത്രോ. 

സാ​​ഹി​​ത്യ​​കാ​​ര​​നാ​​യ സ​​ത്യ​​വ്ര​​ത്​ ശാ​​സ്​​​ത്രി അ​​ധ്യ​​ക്ഷ​​നാ​​യ സ​​മി​​തി​​യാ​​ണ്​ ജേ​​താ​​വി​​നെ നി​​ർ​​ണ​​യി​​ച്ച​​ത്. 1954 ന​​വം​​ബ​​ർ 10ന്​ ​​ജ​​നി​​ച്ച ഗോ​​സ്വാ​​മി അ​​ക്ര​​മം, യു​​ദ്ധം, വം​​ശ​​ഹ​​ത്യ തു​​ട​​ങ്ങി​​യ​​വ​​ക്കെ​​തി​​രെ ക​​വി​​ത​​ക​​ളി​​ലൂ​​ടെ ശ​​ബ്​​​ദ​​മു​​യ​​ർ​​ത്തി​​യി​​ട്ടു​​ണ്ട്. ഒ​​രു നോ​​വ​​ലും ഉ​​പ​​ന്യാ​​സ സ​​മാ​​ഹാ​​ര​​ങ്ങ​​ളു​​മു​​ൾ​​പ്പെ​​ടെ 50ലേ​​റെ കൃ​​തി​​ക​​ൾ പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചി​​ട്ടു​​ണ്ട്. ഇ​​ന്ത്യ​​ൻ ഭാ​​ഷ​​ക​​ളി​​​ലോ ഇം​​ഗ്ലീ​​ഷി​​ലോ എ​​ഴു​​തി​​യ കൃ​​തി​​ക​​ളാ​​ണ്​ പു​​ര​​സ്​​​കാ​​ര​​ത്തി​​ന്​ തി​​ര​​ഞ്ഞെ​​ടു​​ക്കു​​ക. 

COMMENTS