മുണ്ടശ്ശേരി അവാർഡ് കെ. സച്ചിദാനന്ദന്
text_fieldsതിരുവനന്തപുരം: സാഹിത്യരംഗത്തെ സമഗ്ര സംഭാവനക്കുള്ള പ്രഫ. ജോസഫ് മുണ്ടശ്ശേരി സ്മാരക പുരസ്കാരം കവി കെ. സച്ചിദാനന്ദന്. 50001 രൂപയും ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം ഒക്ടോബർ 29ന് തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിക്കും.
ശാസ്ത്രാവബോധവും യുക്തിചിന്തയും പ്രചരിപ്പിക്കുന്നതിന് സഹായകമായ എഴുത്തുകാർക്കുള്ള പുരസ്കാരം ‘പരിണാമം തന്മാത്രകളിൽ നിന്നും ജീവികളിലേക്ക്’ പുസ്തകമെഴുതിയ ദിലീപ് മാമ്പള്ളിലിന് നൽകും. 10001 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്കാരം. 29ന് രാവിലെ സാഹിത്യ സെമിനാറും സംഘടിപ്പിച്ചിട്ടുണ്ടെന്ന് പ്രഫ. ജോസഫ് മുണ്ടശ്ശേരി ഫൗണ്ടേഷൻ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
വർഗീയതയും ഫാഷിസ്റ്റ് പ്രവണതകളും വിഷം ചുരത്തുന്ന ഇന്നത്തെ സാഹചര്യത്തിൽ മതേതര ഇന്ത്യയുെട സാംസ്കാരിക മുഖമായി സച്ചിദാനന്ദൻ എഴുത്തിെൻറ രംഗത്ത് ചാഞ്ചല്യമില്ലാതെ അടിയുറച്ച് നിൽക്കുന്നതായി അവാർഡ് നിർണയ കമ്മിറ്റി വിലയിരുത്തി. പ്രഫ. കെ.എൻ. ഗംഗാധരൻ, ഡോ. പി. േസാമൻ എന്നിവർ കൺവീനറായ സമിതികളാണ് പുരസ്കാരങ്ങൾ നിർണയിച്ചത്.
വാർത്തസമ്മേളനത്തിൽ പ്രഫ. കെ.എൻ. ഗംഗാധരൻ, പ്രഫ. വി.എൻ. മുരളി, വി. രാധാകൃഷ്ണൻ നായർ, എം. ചന്ദ്രബോസ് എന്നിവർ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
