Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightഒ.എൻ.വി പുരസ്കാരം ...

ഒ.എൻ.വി പുരസ്കാരം  എം.ടി. വാസുദേവൻ നായർക്ക്

text_fields
bookmark_border
ഒ.എൻ.വി പുരസ്കാരം  എം.ടി. വാസുദേവൻ നായർക്ക്
cancel
തി​രു​വ​ന​ന്ത​പു​രം: ഒ.​എ​ൻ.​വി ക​ൾ​ച്ച​റ​ൽ അ​ക്കാ​ദ​മി​യു​ടെ ഒ.​എ​ൻ.​വി സാ​ഹി​ത്യ​പു​ര​സ്കാ​രം എം.​ടി. വാ​സു​ദേ​വ​ൻ നാ​യ​ർ​ക്ക് ന​ൽ​കു​മെ​ന്ന് ചെ​യ​ർ​മാ​ൻ അ​ടൂ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. മൂ​ന്നു​ല​ക്ഷം രൂ​പ​യും ശി​ൽ​പ​വും പ്ര​ശ​സ്തി​പ​ത്ര​വും ഉ​ൾ​പ്പെ​ട്ട​താ​ണ് പു​ര​സ്കാ​രം. പ​തി​റ്റാ​ണ്ടു​ക​ളി​ലെ സാ​ഹി​ത്യ​സ​പ​ര്യ​യി​ലൂ​ടെ മ​ല​യാ​ള മ​ന​സ്സി​​​െൻറ പ്ര​തി​ബിം​ബ​മാ​യി മാ​റി​യ എം.​ടി​ക്ക് സ​ർ​ഗാ​ത്​​മ​ക​ത​യു​ടെ വി​വി​ധ​ത​ല​ങ്ങ​ളി​ലെ സ​മ​ഗ്ര​സം​ഭാ​വ​ന​ക​ൾ മു​ൻ​നി‌​ർ​ത്തി​യാ​ണ് ഒ.​എ​ൻ.​വി പു​ര​സ്കാ​രം ന​ൽ​കു​ന്ന​തെ​ന്ന് ജൂ​റി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഡോ. ​എം.​എം. ബ​ഷീ​ർ ചെ​യ​ർ​മാ​നും ഡോ. ​കെ. ജ​യ​കു​മാ​ർ, പ്ര​ഭാ​വ​ർ​മ എ​ന്നി​വ​ർ അം​ഗ​ങ്ങ​ളു​മാ​യ ജ​ഡ്ജി​ങ്​ ക​മി​റ്റി​യാ​ണ് അ​വാ‌​ർ​ഡ് നി​ശ്ച​യി​ച്ച​ത്. യു​വ​സാ​ഹി​ത്യ പ്ര​തി​ഭ​ക്കു​ള്ള ഒ.​എ​ൻ.​വി പു​ര​സ്കാ​ര​ത്തി​ന് അ​നു​ജ അ​ക​ത്തൂ​ട്ടി​​​െൻറ ‘അ​മ്മ ഉ​റ​ങ്ങു​ന്നി​ല്ല’​എ​ന്ന ക​വി​താ സ​മാ​ഹാ​രം അ​ർ​ഹ​മാ​യി. 50,000 രൂ​പ​യും ശി​ൽ​പ​വും പ്ര​ശ​സ്തി​പ​ത്ര​വും അ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്​​കാ​രം. പു​ര​സ്കാ​ര​ങ്ങ​ൾ ഒ.​എ​ൻ.​വി​യു​ടെ ജ​ന്മ​ദി​ന​മാ​യ മേ​യ് 27ന് ​ടാ​ഗോ​ർ തി​യ​റ്റ​റി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ സ​മ്മാ​നി​ക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mt vasudevan nairmalayalam news
News Summary - mt vasudevan nair- literature
Next Story