Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightശബരിമല സമരം കേരളത്തെ...

ശബരിമല സമരം കേരളത്തെ പിന്നോട്ടടിപ്പിക്കുന്നത്​- എം.ടി

text_fields
bookmark_border
m.t-vasudevan-nair
cancel

കോഴിക്കോട്​: ശബരിമല വിഷയത്തിൽ ഇപ്പോൾ നടക്കുന്ന സമരങ്ങൾ കേരളത്തെ ഒരു നൂറ്റാണ്ട്​ പിന്നോട്ടടിപ്പിക്കുന്നതാണെന്ന്​ സാഹിത്യകാരൻ എം.ടി വാസുദേവൻ നായർ. നവോത്ഥാനത്തിലൂടെ പുത്തൻ സാംസ്​കാരിക മഹിമ ആർജിച്ച കേരളത്തിന്​ അപമാനകരമായ കാര്യങ്ങളാണ്​ ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ദേശാഭിമാനിക്ക്​ അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ്​ ശബരിമല വിഷയത്തിൽ എം.ടി നിലപാട്​ വ്യക്​തമാക്കിയത്​.

സ്ത്രീപ്രവേശനം ആകാമെന്ന കോടതിവിധിക്കെതിരെ സ്ത്രീകളെ സംഘടിപ്പിച്ചാണ് സമരം. ഇത് പിന്നോട്ടുപോകലാണ്. ‘ഇന്നലെ ചെയ്തോരബദ്ധം മൂഢർക്കിന്നത്തെ ആചാരമാവാം, നാളത്തെ ശാസ്ത്രമതാവാം, അതിൽ മൂളായ്ക സമ്മതം രാജൻ’ എന്ന‌് ആശാൻ എഴുതിയതാണ് സമരം നടത്തുന്നവരെ ഒാർമിപ്പിക്കാനുള്ളത്​. ചരിത്രം മനസിലാക്കാത്തവരാണ്​ ശബരിമല സമരത്തിന്​ പിന്നിലുള്ളതെന്നും എം.ടി പറഞ്ഞു.

ഗുരുവായൂർ ക്ഷേത്രപ്രവേശന സത്യാഗ്രഹത്തെയും ഇത്തരത്തിൽ ഒരു വിഭാഗം എതിർത്തിരുന്നുവെന്ന കാര്യവും എം.ടി ഒാർമിപ്പിച്ചു. സ്​ത്രീയോ എതെങ്കിലും ജാതിക്കാരനോ കടന്നുവന്നാൽ ഇല്ലാതാകുന്നതല്ല ദൈവിക ശക്​തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MT Vasudevan Nairwomen entryliterature newsmalayalam newsSabarimala News
News Summary - M.T on sabarimala women entry issue-Literature
Next Story