Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightമീശ വിവാദം: തൃശൂരിൽ...

മീശ വിവാദം: തൃശൂരിൽ പുസ്തകമേളക്ക് സംഘ്​പരിവാർ വിലക്ക്

text_fields
bookmark_border
MEESHA
cancel
തൃ​ശൂ​ർ: മീ​ശ പ്ര​സി​ദ്ധീ​ക​ര​ണ​ത്തി​ൽ വി​വാ​ദ​ത്തി​ലാ​യ ഡി.​സി ബു​ക്സി​​െൻറ പു​സ്ത​ക​മേ​ള​ക്ക് സം​ഘ്​​പ​രി​വാ​റി​െൻറ എ​തി​ർ​പ്പ്. തൃ​ശൂ​രി​ൽ ശ​നി​യാ​ഴ്ച മേ​ള തു​ട​ങ്ങാ​നി​രി​ക്കെ, മേ​ള​ക്കാ​യി എ​ത്തി​ച്ച പു​സ്ത​ക​ങ്ങ​ൾ പ്ര​തി​ഷേ​ധ​ക്കാ​രു​ടെ എ​തി​ർ​പ്പി​നെ തു​ട​ർ​ന്ന് വാ​ഹ​ന​ത്തി​ൽ നി​ന്നും ഇ​റ​ക്കാ​നാ​യി​ല്ല.

പാ​റ​മേ​ക്കാ​വ് അ​ഗ്ര​ശാ​ല​യി​ലാ​ണ് വ​ർ​ഷ​ങ്ങ​ളാ​യി ഡി.​സി ബു​ക്സി​െൻറ പു​സ്ത​ക​മേ​ള ന​ട​ക്കാ​റ്. മേ​ള​ക്കാ​യി നേ​ര​ത്തെ മു​ൻ​കൂ​ർ തു​ക ന​ൽ​കി ഹാ​ൾ ബു​ക്ക് ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു. വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ടാ​ണ് പു​സ്ത​ക​ങ്ങ​ള​ട​ങ്ങി​യ വാ​ഹ​നം പാ​റ​മേ​ക്കാ​വ് അ​ഗ്ര​ശാ​ല​യി​ലെ​ത്തി​യ​ത്. വി​വ​ര​മ​റി​ഞ്ഞ് ദേ​വ​സ്വ​ത്തി​ലെ ബി.​ജെ.​പി അ​നു​ഭാ​വി​ക​ളാ​ണ് എ​തി​ർ​പ്പു​യ​ർ​ത്തി ആ​ദ്യം രം​ഗ​ത്തെ​ത്തി​യ​ത്. പി​ന്നാ​ലെ സം​ഘ്​​പ​രി​വാ​ർ പ്ര​വ​ർ​ത്ത​ക​രു​മെ​ത്തി. ഹൈ​ന്ദ​വ വി​ശ്വാ​സ​ങ്ങ​ൾ​ക്കെ​തി​രെ​യു​ള്ള പു​സ്ത​കം പ്ര​സി​ദ്ധീ​ക​രി​ച്ച ഡി.​സി​ക്കെ​തി​രെ ഭ​ക്ത​രു​ടെ പ്ര​തി​ഷേ​ധ​മു​ണ്ടെ​ന്നും, മേ​ള ന​ട​ത്താ​ൻ അ​നു​വ​ദി​ക്കാ​നാ​വി​ല്ലെ​ന്നും ഇ​വ​ർ വാ​ദി​ച്ചു.

പ്ര​തി​ഷേ​ധം രൂ​ക്ഷ​മാ​യ​തോ​ടെ ഈ​സ്​​റ്റ്​ പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ്ര​തി​ഷേ​ധ​ക്കാ​രും, ദേ​വ​സ്വം അ​ധി​കൃ​ത​രും, ഡി.​സി ബു​ക്സ് അ​ധി​കൃ​ത​രു​മാ​യി സം​സാ​രി​െ​ച്ച​ങ്കി​ലും വി​ട്ടു​വീ​ഴ്ച്ച​ക്ക് പ്ര​തി​ഷേ​ധ​ക്കാ​ർ ത​യാ​റാ​യി​ല്ല. ഹാ​ളി​ന് മു​ന്നി​ൽ ‘ഇ​വി​ടെ ഹൈ​ന്ദ​വ താ​ൽ​പ​ര്യ​ങ്ങ​ൾ​ക്ക് വി​രു​ദ്ധ​മാ​യ പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ൾ വി​ൽ​ക്ക​പ്പെ​ടു​ന്നി​ല്ല ’ എ​ന്ന ബോ​ർ​ഡ് പ്ര​ദ​ർ​ശി​പ്പി​ച്ച് മേ​ള ന​ട​ത്തി​ക്കൊ​ള്ളാ​ൻ പ​റ​ഞ്ഞ്​ പി​ന്നീ​ട് പ്ര​തി​ഷേ​ധ​ക്കാ​രെ​ത്തി. പു​സ്ത​ക​ങ്ങ​ൾ വാ​ഹ​ന​ത്തി​ൽ നി​ന്ന് ഇ​റ​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rssmalayalam newsMeesha
News Summary - meesha RSS- literature
Next Story