Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_right‘മീശ’ നോവൽ...

‘മീശ’ നോവൽ പിൻവലിച്ചതിനെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രതിഷേധം 

text_fields
bookmark_border
S-Hareesh
cancel

കോ​ഴി​ക്കോ​ട്: മാ​തൃ​ഭൂ​മി ആ​ഴ്ച​പ്പ​തി​പ്പി​ൽ മൂ​ന്ന് ല​ക്കം പ്ര​സി​ദ്ധീ​ക​രി​ച്ച യു​വ​ക​ഥാ​കൃ​ത്ത് എ​സ്. ഹ​രീ​ഷി​െൻറ ‘മീ​ശ’ നോ​വ​ൽ സം​ഘ്പ​രി​വാ​ർ സം​ഘ​ട​ന​ക​ളു​ടെ ഭീ​ഷ​ണി​യെ​ത്തു​ട​ർ​ന്ന് പി​ൻ​വ​ലി​ച്ച​തി​നെ​തി​രെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക പ്ര​തി​ഷേ​ധം. ഫാ​ഷി​സ്​​റ്റ്​ ഭീ​ഷ​ണി​ക്ക് വ​ഴ​ങ്ങ​രു​തെ​ന്നും ത​മി​ഴ് എ​ഴു​ത്തു​കാ​ര​ൻ പെ​രു​മാ​ൾ മു​രു​ക​ന് സം​ഭ​വി​ച്ച​തി​ലും ഗു​രു​ത​ര​മാ​യ അ​വ​സ്ഥ കേ​ര​ള​ത്തി​ൽ നി​ല​നി​ൽ​ക്കു​ന്ന​താ​ണ് ഇ​ത് വ്യ​ക്ത​മാ​ക്കു​ന്ന​തെ​ന്നും അ​ഭി​പ്രാ​യ​മു​യ​ർ​ന്നു. ഹ​രീ​ഷ് നോ​വ​ൽ പി​ൻ​വ​ലി​ച്ച​ത് ശ​രി​യാ​യി​ല്ലെ​ന്ന് ഒ​രു വി​ഭാ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ട​പ്പോ​ൾ മാ​ധ്യ​മ മാ​നേ​ജ്മ​െൻറ് ന​ട്ടെ​ല്ല് കാ​ണി​ക്ക​ണ​മാ​യി​രു​ന്നു​വെ​ന്ന് ചി​ല​ർ ചൂ​ണ്ടി​ക്കാ​ട്ടി. ഭീ​ഷ​ണി ഫ​ലി​ച്ച​വെ​ന്നാ​ണ് നോ​വ​ൽ പി​ൻ​വ​ലി​ച്ച​തി​ലൂ​ടെ വ്യ​ക്ത​മാ​കു​ന്ന​തെ​ന്നും ഇ​ത് ന​ല്ല സൂ​ച​ന‍യ​ല്ലെ​ന്നും ഒ​ട്ടേ​റെ പേ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഹ​രീ​ഷ് ഭീ​ഷ​ണി​ക്ക് വ​ഴ​ങ്ങ​രു​തെ​ന്നും നോ​വ​ൽ പ്ര​സി​ദ്ധീ​ക​ര​ണം തു​ട​ര​ണ​മെ​ന്നും മു​ൻ​മ​ന്ത്രി എം.​എ. ബേ​ബി അ​ഭ്യ​ർ​ഥി​ച്ചു. എ​ഴു​ത്തു​കാ​ര്‍ക്കോ ക​ലാ​കാ​ര​ന്മാ​ര്‍ക്കോ രാ​ഷ്​​ട്രീ​യ മ​ത തീ​വ്ര​വാ​ദി​ക​ളു​ടെ ന​ല്ല​ന​ട​പ്പ്‌ സ​ർ​ട്ടി​ഫി​ക്ക​റ്റ് വാ​ങ്ങേ​ണ്ടി​വ​രു​ന്ന​ത് ഭ​യാ​ന​ക​മാ​യ അ​വ​സ്ഥ​യാ​ണെ​ന്ന് ക​ഥാ​കൃ​ത്ത് യ​മ ചൂ​ണ്ടി​ക്കാ​ട്ടി. തോ​റ്റോ​ടു​ന്ന എ​ഴു​ത്തു​കാ​രു​ടെ ഭാ​ഷ ദ​രി​ദ്ര​മാ​ണ്, ആ ​സം​സ്കാ​രം അ​ശ്ലീ​ല​മാ​ണ്, ല​ജ്ജി​ക്കു​ന്നു എ​ന്നാ​ണ് എ​സ്. ശാ​ര​ദ​ക്കു​ട്ടി പോ​സ്​​റ്റ്​ ചെ​യ്ത​ത്. എ​ഴു​ത്തു​കാ​ര​ൻ പി​ൻ​വ​ലി​ച്ച​താ​ണോ, അ​ത​ല്ല വാ​രി​ക പ്ര​സി​ദ്ധീ​ക​ര​ണം തു​ട​രേ​ണ്ടെ​ന്ന് തീ​രു​മാ​നി​ച്ച​താ​ണോ​യെ​ന്ന് വ്യ​ക്ത​മാ​കേ​ണ്ട​തു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം ഈ ​വി​ഷ​യ​ത്തി​ലെ ഹ​രീ​ഷി​െൻറ പ്ര​തി​ക​ര​ണം വെ​ച്ച് നോ​ക്കു​മ്പോ​ൾ അ​ദ്ദേ​ഹം സ്വ​മേ​ധ​യാ പി​ൻ​വ​ലി​ക്കാ​ൻ സാ​ധ്യ​ത കു​റ​വാ​ണെ​ന്ന് സു​രേ​ഷ് ഇം.​എം. അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ദ​ക്ഷി​ണേ​ന്ത്യ​യി​ല്‍ പ​ട​രു​ന്ന പ​രി​വാ​ര്‍ രാ​ഷ്​​ട്രീ​യ​ത്തി​െൻറ അ​ക്ഷ​ര വി​രു​ദ്ധ​ത സ​ഹ്യ​ന് ഇ​പ്പു​റ​ത്തേ​ക്ക് അ​നാ​യാ​സം ക​ട​ന്നു​വ​ന്നി​രി​ക്കു​ന്നു എ​ന്ന് ടി.​ടി. ശ്രീ​കു​മാ​ർ ചൂ​ണ്ടി​ക്കാ​ട്ടി. ദ​ലി​ത​ര്‍ മീ​ശ​വെ​ക്കു​ന്ന​ത് അ​പ​രാ​ധ​മാ​യി കാ​ണു​ന്ന ‘മാ​ന്യ’ സ​മൂ​ഹ​ത്തി​ല്‍ ഒ​രു നോ​വ​ല്‍ ആ​ക്ര​മി​ക്ക​പ്പെ​ടു​ന്ന​തി​ല്‍ അ​തി​ശ​യ​മി​ല്ല. അ​തി​െൻറ പേ​ര് ‘മീ​ശ’ എ​ന്നാ​വു​ന്ന​ത് ച​രി​ത്ര​ത്തി​ലെ മ​റ്റൊ​രു ഐ​റ​ണി​യാ​ണെ​ന്ന് ക​ഥാ​കൃ​ത്ത് ഉ​ണ്ണി ആ​ര്‍. എ​ഴു​തി. എ​​െൻറ നാ​ട്ടി​ലെ പ്ര​തി​ഭാ​സ​മ്പ​ന്ന​നാ​യ എ​ഴു​ത്തു​കാ​ര​നാ​യ എ​സ്‌. ഹ​രീ​ഷി​െൻറ ആ​ദ്യ​നോ​വ​ൽ ‘മീ​ശ’ ആ​ൾ​ക്കൂ​ട്ട​ക്കൊ​ല​ക്ക്​ ഇ​ര​യാ​യി​രി​ക്കു​ന്നു. ഇ​പ്പോ​ഴു​ണ​രു​ന്നി​ല്ലെ​ങ്കി​ൽ ഇ​നി​യി​ല്ല എ​ന്നാ​ണ് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നും ക​ഥാ​കൃ​ത്തു​മാ​യ പ്ര​മോ​ദ് രാ​മ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്.

‘വ​ല്ലാ​തെ വേ​ദ​നി​പ്പി​ക്കു​ന്നു. ഹ​രീ​ഷ് അ​ങ്ങ​നെ ചെ​യ്യി​ല്ല. ഇ​ത് മാ​തൃ​ഭൂ​മി​യാ​ണ്’ എ​ന്നാ​ണ് ക​ഥാ​കൃ​ത്ത് ഷി​നി ലാ​ൽ പോ​സ്​​റ്റ്​ ചെ​യ്ത​ത്. വ​ർ​ഗീ​യ വാ​ദി​ക​ളു​ടെ വി​ജ​യ​മാ​ണി​ത്. സാം​സ്കാ​രി​ക കേ​ര​ള​ത്തി​െൻറ കീ​ഴ​ട​ങ്ങ​ലും. വ​ർ​ഗീ​യ​ത​ക്കെ​തി​രാ​യ ശ​ക്ത​മാ​യ മു​ന്നേ​റ്റം ആ​വ​ശ്യ​മാ​യി​രി​ക്കു​ന്നു. യ​ഥാ​ർ​ത്ഥ ഹി​ന്ദു വി​ശ്വാ​സി​ക​ളാ​ണ് ഇ​തി​െൻറ മു​ൻ നി​ര​യി​ൽ നി​ൽ​ക്കേ​ണ്ട​തെ​ന്ന് എ​ഴു​ത്തു​കാ​ര​ൻ സു​ധീ​ർ എ​ൻ.​ഇ. ചൂ​ണ്ടി​ക്കാ​ട്ടി.

എ​ന്നാ​ൽ, ക്ഷേ​ത്ര​ദ​ർ​ശ​ന​ത്തി​നു പോ​കു​ന്ന സ്ത്രീ​ക​ളെ അ​വ​ഹേ​ളി​ച്ച​വ​ർ​ക്കെ​തി​രെ പ്ര​തി​ക​രി​ക്കു​ന്ന​തി​ൽ തെ​റ്റി​ല്ലെ​ന്നും, മേ​ലി​ൽ മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തു​ന്ന എ​ഴു​ത്തു​ക​ൾ ഉ​ണ്ടാ​ക​രു​തെ​ന്നു​മാ​ണ് നോ​വ​ൽ പി​ൻ​വ​ലി​ക്ക​ലി​നെ അ​നു​കൂ​ലി​ച്ച് ചി​ല​ർ പോ​സ്​​റ്റ്​ ചെ​യ്ത​ത്.

ഹരീഷിന്​ എതിരായ ആക്രമണം സംഘ്​പരിവാർ അവസാനിപ്പിക്കണം –ബേബി 

തി​രു​വ​ന​ന്ത​പു​രം: എ​ഴു​ത്തു​കാ​ര​ൻ എ​സ്. ഹ​രീ​ഷി​ന്​ നേ​രെ സം​ഘ്​​പ​രി​വാ​ർ ന​ട​ത്തു​ന്ന ആ​ക്ര​മ​ണം ഉ​ട​ന​ടി അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന്​ സി.​പി.​എം പി.​ബി അം​ഗം എം.​എ. ബേ​ബി.  ഭീ​ഷ​ണി​ക്ക് ഹ​രീ​ഷ് വ​ഴ​ങ്ങ​രു​തെ​ന്നും നോ​വ​ൽ പ്ര​സി​ദ്ധീ​ക​ര​ണം തു​ട​ര​ണ​മെ​ന്നും ബേ​ബി ഫേ​സ്​​ബു​ക്കി​ൽ കു​റി​ച്ചു.

നോ​വ​ൽ പി​ൻ​വ​ലി​ക്കേ​ണ്ടി വ​ന്ന​ത് കേ​ര​ള​ത്തി​ന് അ​പ​മാ​ന​മാ​ണ്.  നോ​വ​ലി​ലെ പ​രാ​മ​ർ​ശ​ങ്ങ​ൾ സ​മൂ​ഹ​വി​കാ​ര​ങ്ങ​ളെ വ്ര​ണ​പ്പെ​ടു​ത്തു​ന്ന​തി​നാ​ൽ പി​ൻ​വ​ലി​ച്ച് മാ​പ്പു പ​റ​യ​ണ​മെ​ന്നാ​ണ് മാ​തൃ​ഭൂ​മി പ​ത്രാ​ധി​പ​ർ​ക്ക​യ​ച്ച ക​ത്തി​ൽ യോ​ഗ​ക്ഷേ​മ സ​ഭ​യു​ടെ പേ​രി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

യോ​ഗ​ക്ഷേ​മ​സ​ഭ​യെ ഒ​രു​പ​ക​ര​ണ​മാ​യി ഹി​ന്ദു​ത്വ​വ​ർ​ഗീ​യ​വാ​ദി​ക​ൾ ഉ​പ​യോ​ഗി​ക്കു​ക​യാ​ണെ​ന്ന്​ വ്യ​ക്ത​മാ​ണ്. തൃ​പ്പൂ​ണി​ത്തു​റ​യി​ൽ മാ​തൃ​ഭൂ​മി പു​സ്ത​ക​മേ​ള​ ആ​ക്ര​മി​ച്ച​ത് ഹി​ന്ദു ഐ​ക്യ​വേ​ദി എ​ന്ന ആ​ർ.​എ​സ്.​എ​സ് സം​ഘ​ട​ന​യാ​ണ്. 
യോ​ഗ​ക്ഷേ​മ​സ​ഭ എ​ന്ന  വി​പ്ല​വ പാ​ര​മ്പ​ര്യ​മു​ള്ള, വി.​ടി. ഭ​ട്ട​തി​രി​പ്പാ​ടി​​െൻറ​യും ഇ.​എം.​എ​സി​​െൻറ​യും സം​ഘ​ട​ന​യെ മു​ൻ​നി​ർ​ത്തി കേ​ര​ള​ത്തി​ലെ സ്വ​ത​ന്ത്ര​ചി​ന്ത​യെ ഭീ​ഷ​ണി​പ്പെ​ടു​ത്താ​നാ​ണ് ആ​ർ.​എ​സ്.​എ​സ് ശ്ര​മി​ക്കു​ന്ന​ത്.   

ത​മി​ഴ്നാ​ട്ടി​ൽ ചി​ല ജാ​തി സം​ഘ​ട​ന​ക​ളെ മു​ൻ​നി​ർ​ത്തി ആ​ർ.​എ​സ്.​എ​സ് ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തെ​ത്തു​ട​ർ​ന്ന് പെ​രു​മാ​ൾ മു​രു​ക​ൻ എ​ഴു​ത്തു​നി​ർ​ത്തി​യ​തി​ന് സ​മാ​ന സാ​ഹ​ച​ര്യ​മാ​ണി​ത്. ഇ​തു കേ​ര​ള​മാ​ണെ​ന്നും ആ​വി​ഷ്കാ​ര​സ്വാ​ത​ന്ത്ര്യ​ത്തി​നു നേ​രെ ഭീ​ഷ​ണി ഉ​യ​ർ​ത്താ​ൻ ഇ​വി​ടെ ആ​ർ​ക്കും ആ​വി​ല്ലെ​ന്നും ആ​ർ.​എ​സ്.​എ​സി​നെ ഓ​ർ​മി​പ്പി​ക്കാ​ൻ താ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു -അ​ദ്ദേ​ഹം പ​റ​ഞ്ഞു.

‘മീശ’ ചരിത്രത്തിൽനിന്ന്​ മാഞ്ഞുപോകില്ല –എം. മുകുന്ദൻ

പ​യ്യ​ന്നൂ​ർ: എ​സ്. ഹ​രീ​ഷി​​െൻറ മീ​ശ എ​ന്ന നോ​വ​ൽ ച​രി​ത്ര​ത്തി​ൽ​നി​ന്ന്​ മാ​ഞ്ഞു​പോ​കി​ല്ലെ​ന്നും പ്ര​സി​ദ്ധീ​ക​രി​ച്ച മൂ​ന്നാ​മ​ധ്യാ​യം ച​രി​ത്ര​ത്തി​ൽ എ​ക്കാ​ല​ത്തും നി​ല​നി​ൽ​ക്കു​മെ​ന്നും എ​ഴു​ത്തു​കാ​ര​ൻ എം. ​മു​കു​ന്ദ​ൻ പ​റ​ഞ്ഞു. വ​ർ​ഗീ​യ വി​രു​ദ്ധ​മാ​യി ചി​ന്തി​ക്കു​ന്ന മ​നു​ഷ്യ​ർ അ​ത് എ​ക്കാ​ല​വും കൊ​ണ്ടു​ന​ട​ക്കും.

പ​യ്യ​ന്നൂ​രി​ൽ എ​തി​ർ​ദി​ശ മാ​സി​ക സം​ഘ​ടി​പ്പി​ച്ച പ്ര​തി​മാ​സ പു​സ്ത​ക ച​ർ​ച്ച ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.ന്യൂ​ന​പ​ക്ഷ വ​ർ​ഗീ​യ​ത​യും ഭൂ​രി​പ​ക്ഷ വ​ർ​ഗീ​യ​ത​യും ഒ​രു​പോ​ലെ അ​പ​ക​ട​കാ​രി​ക​ളാ​ണ്. മ​ഹാ​ഭാ​ര​ത​ത്തി​​െൻറ, രാ​മാ​യ​ണ​ത്തി​​െൻറ, ഗം​ഗാ​ന​ദി​യു​ടെ, ഹി​മാ​ല​യ​ത്തി​​െൻറ മാ​ത്രം ഇ​ന്ത്യ​യെ​യാ​ണ് ഹി​ന്ദു വ​ർ​ഗീ​യ വാ​ദി​ക​ൾ ഉ​ണ്ടാ​ക്കു​ന്ന​ത്. ദാ​രി​ദ്ര്യ​മു​ള്ള ഇ​ന്ത്യ​യെ അ​വ​ർ കാ​ണു​ന്നി​ല്ല. പ​ശു ഒ​രു സാ​ധു മൃ​ഗ​മാ​ണ് എ​ന്നാ​ണ് നാം ​ബാ​ല്യ​ത്തി​ൽ സ്കൂ​ളി​ൽ പ​ഠി​ച്ച​ത്. ആ ​സാ​ധു​മൃ​ഗ​ത്തെ ഇ​ന്ന് ക്രൂ​ര​ത​യു​ടെ പ​ര്യാ​യ​മാ​ക്കി​യെ​ന്നും എം.​മു​കു​ന്ദ​ൻ പ​റ​ഞ്ഞു. പി.​കെ.​സു​രേ​ഷ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

യുവ എഴുത്തുകാർ അപലപിച്ചു

കൊടുങ്ങല്ലൂർ: എഴുത്തുകാരൻ എസ്​. ഹരീഷി​െൻറ നോവൽ ‘മീശ’ പിൻവലിക്കാനിടയായ സംഭവത്തിൽ യുവ എഴുത്തുകാർ പ്രതിഷേധിച്ചു. രണ്ട് കഥാപാത്രങ്ങൾ തമ്മിലെ സംഭാഷണത്തെ മതവത്​കരിക്കാനുള്ള ശ്രമം അപലപനീയമാണ്. എഴുത്തുകാര​​െൻറ സ്വാതന്ത്ര്യം നിഷേധിക്കുന്നത് ശരിയല്ലെന്നും ആവിഷ്കാര സ്വാതന്ത്ര്യത്തിലുള്ള കടന്നു കയറ്റം പ്രതിരോധിക്കണമെന്നും സാഹിത്യ പരിഷത്ത് ക്യാമ്പിലെ സംവാദത്തിൽ യുവ എഴുത്തുകാർ അഭിപ്രായപ്പെട്ടു.

ഫ്രാൻസിസ് നെറോണ, സുസ്മേഷ് ചന്ദ്രോത്ത്, എൻ.പ്രദീപ്കുമാർ, വി.ഗണേശ്, സന്തോഷ് ഏച്ചിക്കാനം തുടങ്ങി നിരവധി എഴുത്തുകാർ പ്രതിഷേധത്തിൽ പങ്കെടുത്തു. ക്യാമ്പ് സി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബാലചന്ദ്രൻ വടക്കേടത്ത്, നെടുമുടി ഹരികുമാർ, അഷ്​ടമൂർത്തി, കെ. രഘുനാഥ്, ബക്കർ മേത്തല, സാഹിത്യ പരിഷത്ത് സെക്രട്ടറി ടി.എൻ. വിശ്വംഭരൻ എന്നിവർ സംസാരിച്ചു. ഡോ.എം. കൃഷ്ണൻ നമ്പൂതിരി, ഡോ.എസ്.കെ. വസന്തൻ, വി. വിജയകുമാർ തുടങ്ങിയവർ ക്ലാസുകൾക്ക്​ നേതൃത്വം നൽകി. ഞായറാഴ്ച സമാപിക്കും.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:literature newsmalayalam newsMeeshaS Hareesh
News Summary - meesha novel controversy-literature
Next Story