ഴാക് ദറീദയുടെ ഭാര്യ കോവിഡ്​ ബാധിച്ച്​ മരിച്ചു

23:02 PM
26/03/2020
Marguerite Aucouturier Jacques Derrida

പാരിസ്: ലോക പ്രസിദ്ധ ഉത്തരാധുനിക ചിന്തകൻ ഴാക് ദറീദയുടെ ഭാര്യ മാർഗരിറ്റ ഓകറ്റ്യുരിയർ (87) കോവിഡ്​ ബാധിച്ച്​ മരിച്ചു. പാരിസിലെ റോത്ത്‌ഷീൽഡ്‌ റിട്ടയർമെന്റ് ഹോമിൽ വെച്ചാണ് മരിച്ചത്. 

പാരിസിലെ സൈക്കോഅനലിസ്​റ്റ്​ സൊസൈറ്റിയിൽ പരിശീലിച്ച മാർഗരിറ്റ ലോകപ്രശസ്തയായ  സൈക്കോഅനലിസ്​റ്റ്​ മെലാനി ക്ലെയ്‌നിൻറ അടക്കം നിരവധി ഗ്രന്ഥങ്ങൾ വിവർത്തനം ചെയ്തിട്ടുണ്ട്. 1957ലായിരുന്നു ഴാക് ദറീദയും ഇവരും തമ്മിലുള്ള വിവാഹം. എഴുത്തുകാരൻ പിയേറെ ആൽഫെറി, ആന്ത്രോപോളജിസ്റ്റും ഫിലോസഫറുമായ ജീൻ ദറീദ എന്നിവരാണ് മക്കൾ.

Loading...
COMMENTS