ബു​ക്ക​ർ: ചു​രു​ക്ക​പ്പ​ട്ടി​ക​യി​ൽ റു​ഷ്​​ദി​യു​ടെ ക്വി​ഷോ​ട്ട്​

22:37 PM
03/09/2019
salman-rushdie-and-quichotte

ല​ണ്ട​ൻ: 2019ലെ  ​ബു​ക്ക​ർ പു​ര​സ്​​കാ​ര​ത്തി​​െൻറ ചു​രു​ക്ക​പ്പ​ട്ടി​ക​യി​ൽ ഇ​ന്ത്യ​ൻ എ​ഴു​ത്തു​കാ​ര​ൻ സ​ൽ​മാ​ൻ റു​ഷ്​​ദി​യു​ടെ ക്വി​ഷോ​ട്ടും. റു​ഷ്​​ദി​യു​ൾ​പ്പെ​ടെ ആ​റ്​ എ​ഴു​ത്തു​കാ​രു​ടെ പു​സ്​​ത​ക​ങ്ങ​ളാ​ണ്​ പ​ട്ടി​ക​യി​ൽ ഇ​ടം​നേ​ടി​യ​ത്. 1981ൽ ​റു​ഷ്​​ദി​യു​ടെ മി​ഡ്​​നൈ​റ്റ്​ ചി​ൽ​ഡ്ര​ൻ ബു​ക്ക​ർ പു​ര​സ്​​കാ​രം നേ​ടി​യി​രു​ന്നു. മു​ൻ ബു​ക്ക​ർ ജേ​താ​വ്​ കൂ​ടി​യാ​യ മാ​ർ​ഗ​ര​റ്റ്​ അ​റ്റ്​​വു​ഡ് (ദ ​ടെ​സ്​​ത​മ​െൻറ്​​സ്), ലൂ​സി എ​ൽ​മാ​ൻ (ഡ​ക്​​സ്​-​ന്യൂ ബ​റി​പോ​ർ​ട്), ബെ​ർ​ണാ​ഡി​ൻ എ​വാ​രി​സ്​​തോ (ഗേ​ൾ, വു​മ​ൺ, അ​ദ​ർ), ചി​ഗോ​സീ ജ​ബി​യോ​മ (ആ​ൻ ഓ​ർ​ക്ക​സ്​​ട്ര ഓ​ഫ്​ മൈ​നോ​രി​റ്റീ​സ്), എ​ലി​ഫ്​ ഷ​ഫാ​ക്​ (10 മി​നി​റ്റ്​​സ്, 38 സെ​ക്ക​ൻ​ഡ്​​​സ്​ ഇ​ൻ ദ ​സ്​​ട്രെ​യ്​​ഞ്ച്​ വേ​ൾ​ഡ്) എ​ന്നി​വ​രാ​ണ്​ പ​ട്ടി​ക​യി​ലു​ള്ള മ​റ്റ്​ എ​ഴു​ത്തു​കാ​ർ.

മാ​ന​വി​ക​ത​യെ ആ​ഘോ​ഷ​മാ​ക്കി​യ പു​സ്​​ത​ക​മാ​ണ്​ ക്വിഷോ​ട്ട്​ എ​ന്ന്​ ജ​ഡ്​​ജി​ങ്​ പാ​ന​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ടു. 2018 ഒ​ക്​​ടോ​ബ​റി​നും 2019 സെ​പ്​​റ്റം​ബ​റി​നു​മി​ടെ യു.​കെ​യി​ലും അ​യ​ർ​ല​ൻ​ഡി​ലു​മാ​യി പ്ര​സി​ദ്ധീ​ക​രി​ച്ച തി​ര​ഞ്ഞെ​ടു​ത്ത 151 പു​സ്​​ത​ക​ങ്ങ​ളി​ൽ​നി​ന്നാ​ണ്​ ചു​രു​ക്ക​പ്പ​ട്ടി​ക​യു​ണ്ടാ​ക്കി​യ​ത്. ഈ ​പു​സ്​​ത​ക​ങ്ങ​ൾ​ക്ക്​ ഓ​രോ​ന്നി​നും 2500 പൗ​ണ്ട്​ (2,17,312 രൂ​പ)  സ​മ്മാ​ന​മാ​യി ല​ഭി​ക്കും. 

ല​ണ്ട​നി​ലെ ഗി​ൽ​ഡ്​​ഹാ​ളി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ഒ​ക്​​ടോ​ബ​ർ 14നാ​ണ്​ പു​ര​സ്​​കാ​ര​ജേ​താ​വി​നെ പ്ര​ഖ്യാ​പി​ക്കു​ക. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ജേ​താ​വാ​യ അ​ന്ന ബേ​ൺ​സി​​െൻറ മി​ൽ​ക്​​മാ​ൻ എ​ന്ന പു​സ്​​ത​കം ലോ​ക​വ്യാ​പ​ക​മാ​യി അ​ഞ്ച​ര​ല​ക്ഷം കോ​പ്പി​ക​ൾ വി​റ്റ​ഴി​ഞ്ഞി​രു​ന്നു. 1969 മു​ത​ലാ​ണ്​ ഇം​ഗ്ലീ​ഷി​ൽ​ എ​ഴു​തി​യ ബ്രി​ട്ട​നി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച കൃ​തി​ക​ൾ​ക്ക്​ ബു​ക്ക​ർ പു​ര​സ്​​കാ​രം ന​ൽ​കി​ത്തു​ട​ങ്ങി​യ​ത്. 50,000 പൗ​ണ്ട്​ (ഏ​ക​ദേ​ശം 44 ല​ക്ഷം രൂ​പ) ആ​ണ്​ പു​ര​സ്​​കാ​ര​ത്തു​ക. 

Loading...
COMMENTS