ബു​ക്ക​ർ പ​ങ്കി​ട്ട്​ അ​റ്റ്​​വു​ഡും എ​വ​രി​സ്​​റ്റോ​യും 

  • ബുക്കര്‍ പ്രൈസ് നിയമാവലി മറികടന്നാണ് വിധികര്‍ത്താക്കള്‍ ഇത്തവണ പുരസ്‌കാരം രണ്ടുപേര്‍ക്കായി നല്‍കിയത് 

10:27 AM
15/10/2019
Margaret-Atwood-and-Bernardine-Evaristo
മാർഗരറ്റ്​ അറ്റ്​വുഡ്, ബെര്‍നാര്‍ഡിൻ എവരിസ്റ്റോ

ല​ണ്ട​ന്‍: ഈ ​വ​ര്‍ഷ​ത്തെ  ബു​ക്ക​ര്‍ പു​ര​സ്‌​കാ​രം ര​ണ്ടു വ​നി​ത​ക​ൾ പ​ങ്കി​ട്ടു. ക​നേ​ഡി​യ​ന്‍ എ​ഴു​ത്തു​കാ​രി​യാ​യ മാ​ര്‍ഗ​ര​റ്റ് അ​റ്റ്‌​വു​ഡും ബ്രി​ട്ടീ​ഷ് എ​ഴു​ത്തു​കാ​രി ബെ​ര്‍ന​ഡൈ​ന്‍ എ​വ​രി​സ്​​റ്റോ​യു​മാ​ണ് ബു​ക്ക​ര്‍ പ്രൈ​സി​ന് അ​ര്‍ഹ​രാ​യ​ത്. പു​ര​സ്‌​കാ​രം പ​ങ്കി​ട​രു​തെ​ന്ന  ബു​ക്ക​ര്‍ പ്രൈ​സ് നി​യ​മാ​വ​ലി മ​റി​ക​ട​ന്നാ​ണ് വി​ധി​ക​ര്‍ത്താ​ക്ക​ള്‍ ഇ​ത്ത​വ​ണ പു​ര​സ്‌​കാ​രം ര​ണ്ടു​പേ​ര്‍ക്കാ​യി ന​ല്‍കി​യ​ത്. ര​ണ്ട് കൃ​തി​ക​ളും വേ​ർ​തി​രി​ക്കാ​നാ​വി​ല്ലെ​ന്ന് ജൂ​റി അം​ഗ​ങ്ങ​ൾ നി​ർ​ബ​ന്ധം പി​ടി​ച്ച​താ​ണ് ഇ​രു​വ​ർ​ക്കും സ​മ്മാ​നം ന​ൽ​കാ​ൻ കാ​ര​ണ​മാ​യ​ത്. സ​മ്മാ​ന​ത്തു​ക​യാ​യ 50000 പൗ​ണ്ട് ( 44 ല​ക്ഷ​ത്തോ​ളം രൂ​പ) ഇ​രു​വ​രും പ​ങ്കി​ട്ടെ​ടു​ക്കും.

ദി ​ടെ​സ്​​റ്റ്​​മ​െൻറ്​ എ​ന്ന് കൃ​തി​യാ​ണ് 79കാ​രി​യാ​യ മാ​ര്‍ഗ​ര​റ്റ് അ​റ്റ്​​വു​ഡി​നെ പു​ര​സ്‌​കാ​ര​ത്തി​ന് അ​ര്‍ഹ​യാ​ക്കി​യ​ത്. ഇ​തോ​ടെ ബു​ക്ക​ര്‍ പ്രൈ​സ് നേ​ടു​ന്ന ഏ​റ്റ​വും പ്രാ​യം കൂ​ടി​യ വ്യ​ക്തി​യാ​യി അ​റ്റ്​​വു​ഡ്.  2000ത്തി​ലും അ​റ്റ്​​വു​ഡി​ന്​ ബു​ക്ക​ർ പ്രൈ​സ്​ ല​ഭി​ച്ചി​രു​ന്നു. ബു​ക്ക​ര്‍ പ്രൈ​സ് നേ​ടു​ന്ന ആ​ദ്യ ക​റു​ത്ത​വ​ര്‍ഗ​ക്കാ​രി​യാ​ണ്​ എ​വ​രി​സ്​​റ്റോ. ഗേ​ള്‍, വി​മ​ന്‍, അ​ദ​ര്‍ എ​ന്ന കൃ​തി​യാ​ണ് എ​വ​രി​സ്​​റ്റോ​ക്ക്​ പു​ര​സ്‌​കാ​രം നേ​ടി​ക്കൊ​ടു​ത്ത​ത്. 19 മു​ത​ല്‍ 93 വ​രെ പ്രാ​യ​മു​ള്ള ക​റു​ത്ത വ​ർ​ഗ​ക്കാ​രി​ക​ളാ​യ 12 സ്ത്രീ​ക​ളു​ടെ ക​ഥ​യാ​ണ് നോ​വ​ലി​ല്‍ പ​റ​യു​ന്ന​ത്.  കൈ​കോ​ർ​ത്ത്​ പി​ടി​ച്ചാ​ണ്​ അ​റ്റ്​​വു​ഡും എ​വ​രി​സ്​​റ്റോ​യും പു​ര​സ്​​കാ​രം ഏ​റ്റു​വാ​ങ്ങാ​നെ​ത്തി​യ​ത്. ബ്രി​ട്ടീ​ഷ് ഇ​ന്ത്യ​ന്‍ നോ​വ​ലി​സ്​​റ്റാ​യ സ​ല്‍മാ​ന്‍ റു​ഷ്ദി​യും ബു​ക്ക​ർ​പ്രൈ​സ്​ ചു​രു​ക്ക​പ്പ​ട്ടി​ക​യി​ൽ ഇ​ടം​പി​ടി​ച്ചി​രു​ന്നു.

ഇം​ഗ്ലീ​ഷ്​ ഭാ​ഷ​യി​ൽ ര​ചി​ച്ച ബ്രി​ട്ട​നി​ലോ അ​യ​ർ​ല​ൻ​ഡി​ലോ പ്ര​സി​ദ്ധീ​ക​രി​ച്ച നോ​വ​ലു​ക​ൾ​ക്കാ​ണ്​ ബു​ക്ക​ർ പ്രൈ​സ്​ ന​ൽ​കു​ന്ന​ത്. 1992ലാ​ണ് അ​വ​സാ​ന​മാ​യി ര​ണ്ടു​പേ​ർ ബു​ക്ക​ർ പ്രൈ​സ് പ​ങ്കി​ട്ടെ​ടു​ത്ത​ത്. അ​തി​ന് ശേ​ഷം നി​യ​മ​ങ്ങ​ളി​ൽ മാ​റ്റം വ​രു​ത്തി​യി​രു​ന്നു. ര​ണ്ട് വി​ജ​യി​ക​ളെ തി​ര​ഞ്ഞെ​ടു​ക്കാ​ൻ അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ന്ന് സം​ഘാ​ട​ക​ർ ഈ ​വ​ർ​ഷ​ത്തെ ജൂ​റി അം​ഗ​ങ്ങ​ളോ​ട് പ​റ​ഞ്ഞി​രു​ന്നു. അ​ഞ്ച് മ​ണി​ക്കൂ​ർ ച​ർ​ച്ച​ക​ൾ​ക്ക് ശേ​ഷ​മാ​ണ് പു​ര​സ്കാ​രം ഇ​രു​വ​ർ​ക്കും പ​ങ്കി​ടാ​ൻ  ജൂ​റി അം​ഗ​ങ്ങ​ൾ തീ​രു​മാ​ന​മെ​ടു​ത്ത​ത്. 
 

Loading...
COMMENTS