അവിടെ എനിക്ക് ലഭിച്ച സ്നേഹം കമലാ ദാസിന് അവകാശപ്പെട്ടത്: മഞ്ജു

09:09 AM
25/01/2018
manju-with-women-writers
ഏഷ്യൻ വിമൺ റൈറ്റേഴ്സ് ഫെസ്റ്റിവെലിൽ എഴുത്തുകാരികളോടൊപ്പം മഞ്ജു വാര്യർ

മാധവിക്കുട്ടിയായി ആമിയില്‍ വേഷമിടാന്‍ കഴിഞ്ഞത് തന്നെ സംബന്ധിച്ചിടത്തോളം എത്ര വലിയ ഭാഗ്യമാണന്നെ് തിരിച്ചറിഞ്ഞെന്ന് മഞ്ജു വാര്യര്‍. സിംഗപ്പൂരില്‍ വെച്ച് നടന്ന ഏഷ്യന്‍ വുമണ്‍ റൈറ്റേഴ്‌സ് ഫെസ്റ്റിവല്‍ അനുഭവം ഫേസ്ബുക്കിലൂടെ പങ്കുവെക്കുകയായിരുന്നു മഞ്ജു. 

ഏഷ്യൻ വിമൺ റൈറ്റേഴ്സ് ഫെസ്റ്റിവെലിൽ സംസാരിക്കുന്ന മഞ്ജു വാര്യർ
 

മാധവിക്കുട്ടിയെ ലോകമെമ്പാടുമുള്ള എഴുത്തുകാരും വായനക്കാരും എത്രമാത്രം സ്‌നേഹിക്കുന്നുവെന്ന് നേരിട്ടറിഞ്ഞത് റൈറ്റേഴ്‌സ് ഫെസ്റ്റിവലിൽ പങ്കെടുത്തപ്പോഴാണ്. അപ്പോഴാണ് തനിക്ക് കൈവന്ന ഭാഗ്യത്തിന്‍റെ ആഴം യഥാർഥ അർഥത്തിൽ തിരിച്ചറിയാൻ കഴിഞ്ഞതെന്നും മഞ്ജു പറയുന്നു.

 

Loading...
COMMENTS