ബുക്കർ: ആരാകും വിജയി?

19:23 PM
08/09/2018
Man-Booker-Prize

ലോകം കാത്തിരിക്കുന്ന മാൻ ബുക്കർ പ്രൈസി​െൻറ ഇൗ വർഷത്തെ ചുരുക്കപ്പട്ടിക സെപ്റ്റംബർ 20ന് പുറത്തുവിടും. ലോംഗ് ലിസ്റ്റിലുള്ള 13 പുസ്തകങ്ങളിൽ നിന്ന് തെരഞ്ഞെടുത്ത ആറു പുസ്തകങ്ങളാണ് അവസാന റൗണ്ടിൽ കടക്കുന്നത്. ഇൗ വർഷത്തെ ലോങ് ലിസ്റ്റിൽ രണ്ട് യു.എസ് എഴുത്തുകാർ മാത്രമാണുള്ളത്.

2016, 2017 വർഷങ്ങളിലെ ബൂക്കർ ജേതാക്കൾ അമേരിക്കക്കാരായിരുന്നു എന്ന കാര്യം നിലനിൽക്കുേമ്പാഴാണിത്. ചരിത്രത്തിൽ ആദ്യമായി ഒരു ഗ്രാഫിക് നോവൽ ലോംഗ്ലിസ്റ്റിൽ ഉൾപ്പെട്ടു എന്ന പ്രത്യേകതയും ഇത്തവണയുണ്ട്. നിക്ക് നാസോയുടെ ‘സബ്രീന’ ആണിത്.

ലോംഗ്ലിസ്റ്റിലുള്ള പുസ്തകങ്ങൾ ഇവയാണ്:

 • സ്നാപ് -ബെലിൻഡ ബോയർ
 • മിൽക്മാൻ -അന്ന ബേൺസ്
 • സബ്രീന-നിക് ഡെർനാസോ
 • വാഷിങ്ടൺ ബ്ലാക്-എസി എദുഗ്യാൻ 
 • ഇൻ ഒൗവർ മാഡ് ആൻറ് ഫ്യൂരിയസ് സിറ്റി -ഗൈ ഗുണരത്നെ 
 • എവരിതിങ് അണ്ടർ -ഡെയ്സി ജോൺസൺ
 • ദ മാർസ് റൂം-റെയ്ച്ചൽ കുഷ്നർ
 • ദ വാട്ടർ ക്യൂർ-സോഫി മകിേൻറാഷ്
 • വാർലൈറ്റ് -മൈക്കൽ ഒാണ്ടഷെ 
 • ദ ഒാവർ സ്റ്റോറി -റിച്ചാഡ് പവേഴ്സ് 
 • ദ ലോങ് ടെയ്ക്ക്  -റോബിൻ റോബർട്സൺ 
 • നോർമൽ പീപ്പിൾ   -സാലി റൂണി
 • ഫ്രം എ ലോ ആൻറ് ക്വയറ്റ് സീ-ഡോനൽ റയാൻ 

ഇതിൽ എവരിതിങ് അണ്ടർ, ഇൻ ഒൗവർ മാഡ് ആൻറ് ഫ്യൂരിയസ് സിറ്റി, ദ ലോങ് ടെയ്ക്ക്, വാർലൈറ്റ്, ഫ്രം എ ലോ ആൻറ് ക്വയറ്റ് സീ,നോർമൽ പീപ്പിൾ  എന്നിവ വായനാസമൂഹം ഏറെ പ്രതീക്ഷയർപ്പിക്കുന്ന കൃതികളാണ്. ചുരുക്കപ്പട്ടികയിൽ നിന്ന് മികച്ച കൃതി തെഞ്ഞെടുത്ത് ഒക്ടോബർ 16ന് ബുക്കർ പുരസ്കാരം പ്രഖ്യാപിക്കും.

ഇംഗ്ലിഷ് ഭാഷയിൽ എഴുതിയ, യു.കെയിൽ പ്രസിദ്ധീകരിച്ച മികച്ച നോവലിനാണ് എല്ലാ വർഷവും മാൻ ബൂക്കർ സമ്മാനം നൽകുന്നത്. നേരത്തെ കോമൺവെൽത്ത്, െഎറിഷ്, ദക്ഷിണാഫ്രിക്ക, സിംബാബ്വെ പൗരൻമാർക്കായിരുന്നു മത്സരിക്കാൻ യോഗ്യരായിരുന്നത്. എന്നാൽ 2014ഒാടെ ഇംഗ്ലിഷിൽ എഴുതുന്ന ആർക്കും അപേക്ഷിക്കാം എന്ന വ്യവസ്ഥയുണ്ടായി. 1969ലാണ് ആദ്യമായി ബൂക്കർ പുരസ്കാരം നൽകിയത്. 

Loading...
COMMENTS