കു​ഞ്ഞു​ണ്ണി മാ​ഷിന്‍റെ വ​ലി​പ്പം മ​ല​യാ​ളി​ക​ൾ​ക്ക്​ മ​ന​സ്സി​ലാ​ക്കാ​നാ​യി​ല്ല 

14:41 PM
16/05/2018
Rafeeq-Ahmed

കോ​ഴി​ക്കോ​ട്​: ക​വി കു​ഞ്ഞു​ണ്ണി​യെ മ​ല​യാ​ളി മ​റ​ന്ന​താ​യി ക​വി​യും ഗാ​ന​ര​ച​യി​താ​വു​മാ​യ റ​ഫീ​ഖ്​ അ​ഹ​മ്മ​ദ്. മ​ല​യാ​ളി എ​ക്കാ​ല​ത്തും ഗൗ​ര​വ​ക്കാ​ര​നാ​യ​തി​നാ​ലാ​ണ്​ അ​ദ്ദേ​ഹ​ത്തി​​​െൻറ ക​വി​ത​ക​ളു​ടെ ആ​ന്ത​രി​ക ഗൗ​ര​വം മ​ന​സ്സി​ലാ​ക്കാ​നാ​വാ​തെ പോ​യ​തെ​ന്നും കു​േ​ട്ട​ട്ട​ൻ സാ​ഹി​ത്യ പു​ര​സ്​​കാ​ര സ​മ​ർ​പ്പ​ണം ഉ​ദ്​​ഘാ​ട​നം ചെ​യ്​​ത്​ റ​ഫീ​ഖ്​ അ​ഹ​മ്മ​ദ്​ പ​റ​ഞ്ഞു. കു​ഞ്ഞു​ണ്ണി മാ​ഷു​ടെ ക​വി​ത​യു​ടെ വ​ലി​പ്പം മ​ല​യാ​ളി​ക​ൾ​ക്ക്​ മ​ന​സ്സി​ലാ​ക്കാ​നാ​യി​ട്ടി​ല്ല. അ​ക്കാ​ദ​മി​ക്​ പ​ണ്ഡി​ത​ന്മാ​രു​ടെ​യും ഗൗ​ര​വ​മാ​യ ചി​ന്ത​ക​ളു​മാ​യി ന​ട​ന്ന​വ​രെ​യും ക​ബ​ളി​പ്പി​ച്ച ക​വി​യാ​ണ്​ അ​ദ്ദേ​ഹം. ഏ​റ്റ​വും ഗൗ​ര​വ​മാ​യ കാ​ര്യം ഏ​റ്റ​വും ല​ളി​ത​മാ​യി പ​റ​ഞ്ഞ ക​വി വേ​റെ​യി​ല്ലെ​ന്നും അ​​ദ്ദേ​ഹം പ​റ​ഞ്ഞു. എ. ​സ​ജീ​വ​ൻ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. പി.​ആ​ർ നാ​ഥ​ൻ അ​നു​സ്​​മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. എ.​കെ. മു​ഹ​മ്മ​ദ​ലി സം​സാ​രി​ച്ചു. ല​ത്തീ​ഫ്​ പ​റ​മ്പി​ൽ സ്വാ​ഗ​ത​വും പു​തു​ക്കു​ടി ബാ​ല​ച​ന്ദ്ര​ൻ ന​ന്ദി​യും പ​റ​ഞ്ഞു. എ.​കെ. വി​നീ​ഷ്, കാ​ർ​ത്തി​ക എ​സ്.​ഭ​ദ്ര​ൻ, എ.​കെ. മു​ഹ​മ്മ​ദ്​ അ​ജ്​​മ​ൽ എ​ന്നി​വ​ർ കു​േ​ട്ട​ട്ട​ൻ പു​ര​സ്​​കാ​രം ഏ​റ്റു​വാ​ങ്ങി. 
 

Loading...
COMMENTS