പാകിസ്താനിലേക്ക് പോകണം, ടിക്കറ്റെടുത്ത് തരാമോ? സംഘപരിവാറിനോട് കുരീപ്പുഴ

  • ‘സംഘ്പരിവാര്‍ ടിക്കറ്റെടുത്ത് നല്‍കണം’

00:35 AM
16/01/2017
kureepuzha-sreekumar

ഓയൂര്‍(കൊല്ലം): പാകിസ്താനിലേക്ക് പോകാന്‍ ആഗ്രഹമുണ്ടെന്ന് കവി കുരീപ്പുഴ ശ്രീകുമാര്‍. സംഘ്പരിവാര്‍ സംഘടനകളോട് അതിനുള്ള ടിക്കറ്റെ ടുത്ത് നല്‍കാന്‍ ആവശ്യപ്പെടുകയാണ്. ഖൈബര്‍ ചുരം കാണാനും ലാലാ ലജ്പത്റായ് എന്ന നക്ഷത്രം പൊലിഞ്ഞു വീണ സ്ഥലം കാണുന്നതിനും ധീരദേശാഭിമാനി ഭഗത്സിങ്ങിന്‍െറ ശവകുടീരം സന്ദര്‍ശിക്കാനും താല്‍പര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എം.ടിയോടും കമലിനോടുമുള്ള സംഘ്പരിവാര്‍- ആര്‍.എസ്.എസ് അസഹിഷ്ണുതക്കെതിരെ പുരോഗമന കലാസാഹിത്യ സംഘത്തിന്‍െറ നേതൃത്വത്തില്‍ ഓയൂരില്‍ സംഘടിപ്പിച്ച പ്രതിഷേധക്കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

 

Loading...
COMMENTS