മൂന്നു മലയാളികള്‍ക്ക് മഹര്‍ഷി ഭദ്രയാന്‍ വ്യാസ് സമ്മാന്‍ പുരസ്‌കാരം

22:46 PM
15/08/2019
languages-150819.jpg

ന്യൂഡൽഹി: രാഷ്ട്രപതി നൽകുന്ന മഹർഷി ഭദ്രയാൻ വ്യാസ് സമ്മാൻ പുരസ്കാരം പ്രഖ്യാപിച്ചു. മൂന്ന് മലയാളികൾ ഉൾപ്പടെ 45 പേരാണ് പുരസ്കാരത്തിന് അർഹരായത്. ഭാഷക്ക് നൽകിയ സംഭാവനകൾ പരിഗണിച്ച് ഡോ. സി.പി. അച്യുതനുണ്ണി, ഡോ. ആർ.ആർ. രാജീവ്, സന്തോഷ് തോട്ടിങ്ങൽ എന്നിവരാണ് മലയാളത്തിൽ നിന്ന് പുരസ്കാരം നേടിയത്. ..

സംസ്കൃതം, പേർഷ്യൻ, അറബി, പാലി, പ്രാകൃത്, ശ്രേഷ്ഠഭാഷകളായ ഒഡിയ, കന്നഡ, തെലുങ്ക്, മലയാളം എന്നീ ഭാഷകളിൽ ശ്രദ്ധേയമായ സംഭാവന നൽകിയ 45 പേർക്കാണ് ഇത്തവണ പുരസ്കാരം. 

മലയാളം കമ്പ്യൂട്ടിങ്ങ് രംഗത്തിന് നല്‍കിയ സേവനങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഡോ. ആർ.ആർ. രാജീവ്, സന്തോഷ് തോട്ടിങ്ങൽ എന്നിവർ പുരസ്കാരത്തിന് അർഹരായത്. 

Loading...
COMMENTS