Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_right'മാധ്യമം'...

'മാധ്യമം' സാഹിത്യോത്​സവത്തിന്​ ഇന്ന്​ സമാപനം

text_fields
bookmark_border
മാധ്യമം സാഹിത്യോത്​സവത്തിന്​ ഇന്ന്​ സമാപനം
cancel

തിരൂർ: അസഹിഷ്​ണുതയുടെ പേരിൽ ആവിഷ്​കാര സ്വാതന്ത്ര്യം ഹനിക്കപ്പെടുന്ന​ കാലത്ത്​ തുഞ്ച​െൻറ മണ്ണിൽ ‘ആവിഷ്​കാരത്തി​െൻറ ശബ്​ദങ്ങൾ’ എന്ന മുഖക്കുറിപ്പിൽ മാധ്യമം സംഘടിപ്പിച്ച സാഹിത്യോത്​സവത്തിന്​ ഇന്ന്​ സമാപനം. സമാപന ദിവസം തല​േയാലപ്പറമ്പ്​, പൊന്നാനിക്കളരി, തസ്രാക്ക്​ വേദികളിലായി പതിമൂന്ന്​ സെഷനുകളാണ്​ നടക്കുക​.

തലയോലപ്പറമ്പ്​ വേദിയിൽ രാവിലെ 10ന്​ ‘മലയാളിയുടെ പ്രവാസവും സാഹിത്യവും’ ചർച്ചയിൽ എം. മുകുന്ദൻ, യു.എ ഖാദർ, ​െബന്യാമിൻ തുടങ്ങി പ്രമുഖർ പ​െങ്കടുക്കും. ഉച്ചക്ക്​ രണ്ടിന്​ ‘പെൺ പോരാട്ടങ്ങൾ’ എന്ന സെഷനിൽ ഹുംറ ഖുറൈശി, ഡോ.എം.ലീലാവതി, ഭാഗ്യ ലക്ഷ്മി, ജയശ്രീ കമ്പാർ, ഡോ. ഖദീജ മുംതാസ്, ഉമ്മുൽ ഫായിസ, കബിത മുഖോപാധ്യായ എന്നിവർ പ​െങ്കടുക്കുന്നു.

തസ്രാക്ക്​ വേദിയിൽ രാവിലെ ‘സാഹിത്യം, സിനിമ’ ഉച്ചക്ക്​ ‘ആത്​മീയതയും സാഹിത്യവും’ എന്നീ വിഷയങ്ങളിൽ സെഷനുകൾ നടക്കും. പൊന്നാനിക്കളരിയിൽ രാവിലെ 11.30ന്​ മഞ്​ജുവാര്യർ സംസാരിക്കുന്നു. ഉച്ചക്ക്​ രണ്ടിന്​ മലയാളത്തി​െൻറ പാട്ടുപാരമ്പര്യത്തെ കുറിച്ച്​ ചർച്ച നടക്കും.

വൈകീട്ട്​ ആറിന്​ തിരൂർ ഗവ.ബോയ്​സ്​ ഹൈസ്​കൂളിൽ ‘മധുരമെന്‍ മലയാളം’ പരിപാടിയില്‍ എം.ടി. വാസുദേവന്‍ നായര്‍, അടൂര്‍ ഗോപാലകൃഷ്ണന്‍, ആര്‍ടിസ്റ്റ് നമ്പൂതിരി, നടന്‍ മധു, ഡോ. എം. ലീലാവതി, അക്കിത്തം, റംല ബീഗം എന്നിവരെ ആദരിക്കും. തുടർന്ന്​ എം.ജി ശ്രീകുമാറും സംഘവും പാ​െട്ടഴുത്തിലെ അനശ്വരപ്രതിഭകൾക്ക്​ ഗാനാഞ്​ജലി അർപ്പിക്കും. സംഗീതനിശയോടുകൂടി രണ്ടുദിവസത്തെ സാഹിത്യോത്​സവത്തിന്​ തിരശ്ശീല വീഴും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam literary festival
News Summary - madhyamam literary fest
Next Story