സക്കറിയക്കെതിരെ ബി.ജെ.പിയുടെ വക്കീൽ നോട്ടീസ്

14:07 PM
06/07/2018
zakaria o v vijayan copy

പ്രമുഖ എഴുത്തുകാരൻ സക്കറിയക്കെതിരെ ബി.ജെ.പി വക്കീൽ നോട്ടീസയച്ചു. പ്രധാനമന്ത്രി മോദിയെ കൊലയാളിയെന്ന് വിളിച്ചുവെന്നാരോപിച്ച് ബി.ജെ.പി സംസ്ഥാന സെക്രട്ടറി ബി. ഗോപാലകൃഷ്നാണ് വക്കിൽ നോട്ടീസയച്ചത്. സംഭവത്തിൽ പൊലീസിലും പരാതി നൽകിയിട്ടുണ്ട്. ഒ.വി. വിജയന്‍റെ ജന്മദിനാഘോഷത്തിൽ തസ്രാക്കിൽ സംഘടിപ്പിച്ച അനുസ്മരണ പ്രഭാഷണത്തിലാണ് ആക്ഷേപകരമായ പരാമർശം നടത്തിയതെന്നാണ് ഗോപാലകൃഷ്ണന്‍റെ ആരോപണം.

ഉന്നതരെ അധിക്ഷേപിച്ച് കയ്യടി നേടുകയെന്നത് സക്കറിയയുടെ സ്ഥിരം ശൈലിയാണെന്നും പരാതിയിൽ പറയുന്നു. മതസ്പർധ വളർത്തി കലാപ ഉണ്ടാക്കുന്നതിനുള്ള വിവിധ വകുപ്പുകൾ ചേർത്താണ് പരാതി നൽകിയത്. 

ഒ.വി. വിജയൻ ഹിന്ദുത്വവാദിയാണെന്ന് ആരോപിച്ചതിനെ ചൊല്ലി തസ്രാക്കിലെ ഒ.വി വിജയൻ അനുസ്മരണത്തിൽ ചില തർക്കങ്ങൾ ഉടലെടുത്തിരുന്നു. 

Loading...
COMMENTS