മാസവരുമാനമില്ല; റോയൽറ്റി ദുരിതാശ്വാസ നിധിക്ക്​ -കെ.ആർ മീര

15:39 PM
28/08/2018
kr Meera

കൊച്ചി: പ്രളയം തകർത്ത ​കേരളത്തെ വീണ്ടെടുക്കാനുള്ള പ്രയത്​നത്തി​ന്​ എഴുത്തുകാരി കെ.ആർ മീരയുടെയും സഹായം​. ‘സൂര്യനെ അണിഞ്ഞ ഒരു സ്​ത്രീ’ എന്ന പുതിയ പുസ്​തക​ത്തി​​െൻറ റോയൽറ്റി തുകയായ 1,71,000 രൂപയാണ്​ ദുരിതാശ്വാസ നിധിയിലേക്ക്​ നൽകിയത്​. ഫേസ്​ ബുക്ക്​ പോസ്​റ്റിലൂടെയാണ്​ മീര ഇക്കാര്യം വ്യക്​തമാക്കിയത്​. 

മാസവരുമാനമില്ല. അതുകൊണ്ട്, ‘സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ’ എന്ന പുതിയ നോവലിന്‍റെ ഒരു പതിപ്പിന്‍റെ റോയല്‍റ്റിയായ 1,71000/ ( ഒരു ലക്ഷത്തി എഴുപത്തിയോരായിരം ) രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ അടയ്ക്കാന്‍ ഡിസി ബുക്സിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Loading...
COMMENTS