ഹിന്ദുത്വ ഫാഷിസം ആദ്യം ഹിംസിക്കുക യഥാർഥ ഹിന്ദുക്കളെ

23:05 PM
13/02/2018
kp ramanunni
ന്യൂ​ഡ​ൽ​ഹി: ഹി​ന്ദു​ത്വ ഫാ​ഷി​സം ആ​ദ്യം ഹിം​സി​ക്കു​ക യഥാർഥ ഹി​ന്ദു​ക്ക​ളെ​യാ​വു​മെ​ന്ന്​ കേ​​​ന്ദ്ര സാ​ഹി​ത്യ അ​ക്കാ​ദ​മി പു​ര​സ്​​കാ​ര ജേതാവ്​ കെ.​പി. രാ​മ​നു​ണ്ണി. വി​ഷ​ലി​പ്​​ത​മാ​യ ആ​ത്​​മീ​യ​ത വ​ർ​ഗീ​യ​ത​യെ ഉ​ൽ​പാ​ദി​പ്പി​ക്കു​ക​യും അ​ത്​ ഭീ​ക​ര​ത സൃ​ഷ്​​ടി​ക്കു​ക​യും ചെ​യ്യു​മെ​ന്ന്​ കേ​ന്ദ്ര സാ​ഹി​ത്യ അ​ക്കാ​ദ​മി ഭ​ര​ണ നി​ർ​വ​ഹ​ണ സ​മി​തി അം​ഗം പ്ര​ഭാ​വ​ർ​മ. കെ.​യു.​ഡ​ബ്ല്യു.​ജെ സം​ഘ​ടി​പ്പി​ച്ച ‘വ​ർ​ത്ത​മാ​ന​കാ​ല ഇ​ന്ത്യ​യി​ൽ എ​ഴു​ത്തു​കാ​ർ​ക്കു​ള്ള ഇ​ടം’ എ​ന്ന മു​ഖാ​മു​ഖ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ഇ​രു​വ​രും. ഇ​ന്ത്യ​യു​ടെ ബ​ഹു​സ്വ​ര​ത എ​ന്നും സം​വാ​ദാ​ത്​​മ​ക​മാ​യി​രു​ന്നു​വെ​ന്ന്​ രാ​മ​നു​ണ്ണി ചൂ​ണ്ടി​ക്കാ​ട്ടി. മു​സ്​​ലിം​ക​ളോ​ടു​ള്ള വി​േ​ദ്വ​ഷം​കൊ​ണ്ടാ​വ​രു​ത്​ ഹി​ന്ദു​വി​​നോ​ടു​ള്ള സ്​​നേ​ഹം നി​ർ​ണ​യി​ക്കേ​ണ്ട​ത്. ഫാ​ഷി​സ​വും മു​ത​ലാ​ളി​ത്ത​വും പ​ര​സ്​​പ​ര​പൂ​ര​ക​മാ​ണ്​-അ​ദ്ദേ​ഹം പ​റ​ഞ്ഞു. 
അ​മ്പ​ല​ങ്ങ​ളി​ൽ പ്രാ​ർ​ഥി​ക്കാ​നെ​ന്നു പ​റ​ഞ്ഞു​പോ​കു​ന്ന കു​ട്ടി​ക​ളെ കു​റി​ച്ച്​ ര​ക്ഷാ​ക​ർ​ത്താ​ക്ക​ൾ ജാ​ഗ്ര​ത പാ​ലി​ക്കേ​ണ്ട സ​മ​യ​മാ​ണ്​ ഇ​തെ​ന്ന്​ പ്ര​ഭാ​വ​ർ​മ പ​റ​ഞ്ഞു. അ​വ​ർ ഹി​ന്ദു​ത്വ​ത്തി​ലേ​ക്കാ​ണോ പോ​കു​ന്ന​തെ​ന്ന്​ ചോ​ദി​ക്ക​ണം. എ​ന്തു ധ​രി​ക്ക​ണം, ഭ​ക്ഷ​ണം ക​ഴി​ക്ക​ണം എ​ന്നൊ​ക്കെ മ​റ്റാ​രോ തീ​രു​മാ​നി​ക്കു​ക​യാ​ണ്. കെ.​യു.​ഡ​ബ്ല്യു.​ജെ സെ​ക്ര​ട്ട​റി പി.​കെ. മ​ണി​ക​ണ്​​ഠ​ൻ, പ്ര​സി​ഡ​ൻ​റ്​ തോ​മ​സ്​ ഡൊ​മ​നി​ക്​ എ​ന്നി​വ​രും സം​സാ​രി​ച്ചു.
Loading...
COMMENTS