സാ​റാ ജോ​സ​ഫും യു.​എ. ഖാ​ദ​റും  സാ​ഹി​ത്യ അ​ക്കാ​ദ​മി വി​ശി​ഷ്​​ടാം​ഗ​ങ്ങ​ൾ

  • അ​ഷി​ത​ക്കും  യു.​കെ. കു​മാ​ര​നും  എ​സ്. ര​മേ​ശ​നും അ​വാ​ർ​ഡ്​

17:16 PM
28/03/2017

തൃശൂര്‍: കേരള സാഹിത്യ അക്കാദമി 2015ലെ വിശിഷ്ടാംഗത്വവും സമഗ്ര സംഭാവന പുരസ്കാരങ്ങളും അവാർഡുകളും എൻഡോവ്മെൻറുകളും പ്രഖ്യാപിച്ചു. സാറാ ജോസഫും യു.എ. ഖാദറുമാണ് വിശിഷ്ടാംഗങ്ങൾ. അര ലക്ഷം രൂപയും രണ്ട് പവെൻറ സ്വര്‍ണപ്പതക്കവും പ്രശസ്തിപത്രവും പൊന്നാടയും ഫലകവുമാണ് പുരസ്‌കാരം. ഒ.വി. ഉഷ, മുണ്ടൂര്‍ സേതുമാധവന്‍, വി. സുകുമാരന്‍, ടി.ബി. വേണുഗോപാലപ്പണിക്കര്‍, പ്രയാര്‍ പ്രഭാകരന്‍, ഡോ. കെ. സുഗതന്‍ എന്നിവര്‍ സമഗ്ര സംഭാവന പുരസ്‌കാരത്തിന് അർഹരായി. മലയാള സാഹിത്യത്തിന് ഗണ്യമായ സംഭാവനകള്‍ നൽകിയ, 60 പിന്നിട്ട എഴുത്തുകാരെയാണ് 30,000 രൂപയും സാക്ഷ്യപത്രവും പൊന്നാടയും ഫലകവുമടങ്ങുന്ന ഈ പുരസ്‌കാരത്തിന് പരിഗണിക്കുന്നത്.

എസ്. രമേശന്‍ (-കവിത ^ഹേമന്തത്തിലെ പക്ഷി), യു.കെ. കുമാരന്‍ (നോവൽ ^തക്ഷന്‍കുന്ന് സ്വരൂപം), ജിനോ ജോസഫ് (നാടകം ^മത്തി), അഷിത (ചെറുകഥ ^അഷിതയുടെ കഥകള്‍), സി.ആര്‍. പരമേശ്വരൻ (സാഹിത്യ വിമർശനം^വംശചിഹ്നങ്ങള്‍), േഡാ. കെ.എന്‍. ഗണേശ് (വൈജ്ഞാനിക സാഹിത്യം ^പ്രകൃതിയും മനുഷ്യനും), ഇബ്രാഹീം വെങ്ങര(ജീവചരിത്രം/ആത്മകഥ ^ഗ്രീന്‍ റൂം), വി.ജി. തമ്പി (യാത്രാവിവരണം ^യൂറോപ്പ്: ആത്മചിഹ്നങ്ങള്‍), ഒ.കെ. ജോണി (യാത്രാവിവരണം ^ഭൂട്ടാന്‍ ദിനങ്ങള്‍), ഗുരു മുനി നാരായണപ്രസാദ് (വിവർത്തനം ^സൗന്ദര്യലഹരി), ഏഴാച്ചേരി രാമചന്ദ്രന്‍ -(ബാലസാഹിത്യം ^സണ്ണിച്ചെറുക്കനും സംഗീതപ്പെങ്ങളും)-, ഡോ. എസ്.ഡി.പി. നമ്പൂതിരി(ഹാസ്യസാഹിത്യം ^വെടിവെട്ടം) എന്നിവര്‍ അക്കാദമി അവാര്‍ഡുകൾക്ക് അർഹരായി. കാൽ ലക്ഷം രൂപയും സാക്ഷ്യപത്രവും ഫലകവുമാണ് സമ്മാനം.

െഎ.സി. ചാക്കോ എൻഡോവ്മെൻറിന് പി.എം. ഗിരീഷിെൻറ ‘അറിവും ഭാഷയും’ കൃതിയും ഗീത ഹിരണ്യൻ എൻഡോവ്മെൻറിന് അശ്വതി ശശികുമാറിെൻറ ‘ജോസഫിെൻറ മണം’ ചെറുകഥാ സമാഹാരവും അർഹമായി. 5,000 രൂപ വീതമാണ് സമ്മാനം. കെ. അരവിന്ദാക്ഷെൻറ ‘അധികാരത്തിെൻറ ആസക്തികൾ’ കൃതി ഉപന്യാസത്തിനുള്ള സി.ബി. കുമാർ എൻഡോവ്മെൻറും ബി. രാജീവൻ എഴുതിയ ‘ജൈവരാഷ്ട്രീയവും ജനസഞ്ചയവും’ കൃതി വൈജ്ഞാനിക സാഹിത്യ മേഖലയിൽ ജി.എൻ. പിള്ള എൻഡോവ്മെൻറും നേടി. 3,000 രൂപ വീതമാണ് സമ്മാനം. വൈദിക സാഹിത്യത്തിനുള്ള കെ.ആർ. നമ്പൂതിരി എൻഡോവ്മെൻറ് ഡോ. ടി. ആര്യാദേവിയുടെ ‘ന്യായദർശനം’ കൃതിക്കാണ്. 

കവിതക്കുള്ള കനകശ്രീ എൻഡോവ്മെൻറ് ശാന്തി ജയകുമാറിെൻറ ‘ഇൗർപ്പം നിറഞ്ഞ മുറികൾ’ കൃതിക്ക് ലഭിക്കും. 2,000 രൂപ വീതമാണ് സമ്മാനം. നിത്യ പി. വിശ്വം തുഞ്ചൻ സാഹിത്യ പ്രബന്ധ മത്സരത്തിൽ ഒന്നാം സമ്മാനം നേടി. 5,000 രൂപയാണ് സമ്മാനം. സാഹിത്യ അക്കാദമി പ്രസിഡൻറ് വൈശാഖന്‍, വൈസ് പ്രസിഡൻറ് ഡോ. ഖദീജ മുംതാസ്, സെക്രട്ടറി ഡോ. കെ.പി. മോഹനൻ എന്നിവരാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. അടുത്തമാസം അവസാനവാരം അക്കാദമി വാര്‍ഷികാഘോഷ പരിപാടിയിൽ പുരസ്കാരങ്ങളും ബഹുമതികളും സമ്മാനിക്കും.
 

Loading...
COMMENTS