കെനിയൻ എഴുത്തുകാരൻ ബിന്യാവങ്ക  വൈനയ്​ന വിടവാങ്ങി

22:10 PM
22/05/2019

നൈറോബി: 2002ലെ കെയിൻ പുരസ്​കാര ജേതാവായ കെനിയൻ എഴുത്തുകാരനും ആക്​ടിവിസ്​റ്റുമായ ബിന്യാവങ്ക വൈനയ്​ന(48) അന്തരിച്ചു. അസുഖബാധിതനായി നൈറോബി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ്​ അന്ത്യം. ക്വാനി എന്ന സാഹിത്യ മാസികയുടെ സ്​ഥാപകൻ കൂടിയാണിദ്ദേഹം.

2014ൽ സ്വവർഗാനുയായി ആണെന്ന്​  വൈനയ്​ന പരസ്യമായി പ്രഖ്യാപിച്ചിരുന്നു. സ്വവർഗ ലൈംഗികത കെനിയയിൽ നിരോധിച്ചതാണ്​. 2016ൽ എച്ച്​.ഐ.വി ബാധിതനാണെന്ന്​ ട്വീറ്റ്​ ചെയ്​തു. 2014ൽ ടൈം മാഗസിൻ പുറത്തുവിട്ട ലോകത്തെ സ്വാധീനിച്ച 100 വ്യക്​തികളുടെ പട്ടികയിൽ വൈനയ്​നയും ഇടംപിടിച്ചു. 

Loading...
COMMENTS